Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമ പ്രഖ്യാപനവും ലഹരി ബോധവൽക്കരണ ശില്പശാലയും സംഘടിപ്പിച്ചു.

23 Mar 2025 18:40 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ ഗ്രാമപഞ്ചായത്ത് നടത്തിവന്നിരുന്ന ഊർജ്ജിത മാലിന്യ സംസ്ക്കരണ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപനവും സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമം എന്ന പ്രഖ്യാപനവും നടന്നു. കേരള ഹൈക്കോടതി ജഡ്‌ജ് ജസ്റ്റീസ് എൻ.നാഗരേഷ് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്തം വിജയകരമായി പൂർത്തിയാക്കി ജില്ലയിലെ ആദ്യ പഞ്ചായത്തായി മാറിയ വെച്ചൂരിൻ്റെ പ്രവർത്തം ഏറെ മാതൃകാപരമാണെന്നും ലഹരിക്കെതിരെ നമ്മുടെ ഉത്തരവാദിത്വം എന്ന നിലയിൽ പഞ്ചായത്ത് നടത്തുന്ന ബോധവൽക്കരണ പരിപടി അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടയാഴം സെൻ്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ ഷൈല കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ മണിലാൽ, സോജി ജോർജ്ജ്, എസ്.ബീന, കോട്ടയം

പി. എ. യു ജോയിൻ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി ശ്രീശങ്കർ,പഞ്ചായത്ത് സെക്രട്ടറി വി.എൻ റജിമോൻ, അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്.സുധീന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് മാലിന്യ സംസ്ക്കരണം, ലഹരി ബോധവൽക്കരണം എന്നിവ സംബന്ധിച്ച് ശുചിത്വമിഷൻ കൺസൾട്ടൻ്റ് എൻ.ജഗജീവൻ, എക്സൈസ് വിമുക്തി പ്രോഗ്രാം ഓഫീസർ ഇ.വി ബിനോയ്, മെഡിക്കൽ ഓഫീസർ ഡോ. ഷാഹുൽ

എന്നിവർ ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.സുരേഷ് കുമാർ, ഗീതാ സോമൻ, സ്വപ്ന മനോജ്, ബിന്ദു രാജു, ആൻസി തങ്കച്ചൻ തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കുടുംബശ്രീ, ബാലസഭ, ശാസ്ത്ര സോന അംഗങ്ങൾ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News