Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2024 18:13 IST
Share News :
ആളൂർ. കല്ലേറ്റു കര റയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്ര വാഹന ങ്ങൾ തീപിടിച്ചപ്പോൾ ജീവൻ തൃണവൽഗണിച്ച് സമൂഹത്തിന് മാതൃകയായവരെ ജെ.സിഐ ഇരിങ്ങാലക്കുടയും ആളൂർ ജനമൈത്രി പോലിസും ചേർന്ന് സംയുക്തമായി ആദരിച്ചു. കല്ലേറ്റുംകര റയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും നാട്ടുകാരുമായ 12 പേരെയാണ് ആദരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 22നാണ് കല്ലേറ്റുംകരയിൽ ഇരു ചക്ര വാഹനങ്ങൾക്ക് തീ പിടിച്ചത് ദൂരസ്ഥലങ്ങളിൽ ദിവസേന ജോലിക്ക് പോകുന്ന ട്രെയിൻ യാത്രക്കാരാണ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള റോഡരികിൽ വാഹനങ്ങൾ വെച്ച് പോകുന്നത്.
തീ പടർന്ന് വാഹനങ്ങൾ കത്തുന്നത് കണ്ട പലരും നോക്കി നീന്നങ്കിലും സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരും, വ്യാപാരികളും, നാട്ടുകാരുമായ 12 പേർ ചേർന്നാണ് 25 ലേറെ ഇരു ചക്ര വാഹനങ്ങൾ തീയിൽ നിന്ന് രക്ഷിച്ചു. തൊഴിലാളി ദിനത്തിൽ നടത്തിയ ആദരണ സമ്മേളനം ആളൂർ . എസ്.ഐ. രമേഷ്. യു. ഉൽഘാടനം ചെയ്തു.. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡണ്ട് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി സഞ്ജു പട്ടത്ത്, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡോ.സിജോ പട്ടത്ത്, ഡയസ് കാരത്രക്കാരൻ, വെള്ളിക്കുളങ്ങര ജനമൈത്രി സമീതിയംഗo സുരേഷ് കടുപ്പശേരിക്കാരൻ എന്നിവർ പ്രസംഗിച്ചു. ജനമൈത്രി ബിറ്റ് ഓഫിസർമാരായ ബിജു കുമാർ, ജിനേഷ്.കെ.കെ, ജെ.സി. ഐ. ഭാരവാഹികളായ ഡിബിൻ അബൂക്കൻ, ജോമി ജോൺ, പോളി തെക്കും പുറം, ജീവകാരുണ്യ പ്രവർത്തകൻ മറ്റത്തൂർ പഞ്ചായത്ത് മൂന്നു മുറി നിവാസി ഏലിയാസ് തടത്തിൽ എന്നിവർ സന്നിഹിതരായിരുനു. 12 - ഓളം പേരെയാണ് സ്റ്റേഷൻ ഐ.എസ്. എച്ച്.ഒ. ശ്രീ. മുഹമ്മദ് ബഷീർ .കെ.എ. യുടെ നിർദ്ദേശമനുസരിച്ച് ആദരിച്ചത്. സലിം കെ.കെ. ആദരണത്തിന് നന്ദി പറഞ്ഞു.
സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ. ശ്രീ. നവീൻ ഷാജ് , സ്പെഷൽ ബ്രാഞ്ച്. എസ്. ഐ. ശ്രീ. ബാബു. ടി. ആർ. എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.