Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 21:25 IST
Share News :
കൊടകര: ചികില്‍സ പിഴവു മൂലം രോഗികള്‍ക്ക് അപകടകരമായ സ്ഥിതിയും മരണവും ഉണ്ടാകുന്നതിനെതിരെ ശബ്ദമുയര്‍ത്താനും ആവശ്യമായ നിയമസഹായങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജനനീതി സംരക്ഷണവേദിയുടെ സംസ്ഥാനകമ്മിറ്റി ഓഫിസ് തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് പ്രവര്‍ത്തനം തുടങ്ങി. സാമൂഹികപ്രവര്ത്തകന് സി.ആര്.നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്പേഴ്സന് അഡ്വ.എസ്.സുചിത്ര അധ്യക്ഷത വഹിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഞ്ജിത, അഡ്വ.അജിത് ,അഡ്വ.വി.എ.അജയ്, ശ്രീധരന് കളരിക്കല്‍, കെ.സി.കാര്ത്തികേയന്, കെ.എം.നസറുദ്ദീന്‍, മുനീറ, പുഷ്പവേണുഗോപാല്, സെക്രട്ടറി അന്നരാജു,മേരി അബ്രഹാം എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.