Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷീരകർഷകർക്ക് മിൽമ നൽകുന്ന പരിശീലന പരിപാടി മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

01 Oct 2024 19:00 IST

Anvar Kaitharam

Share News :

ക്ഷീരകർഷകർക്ക് മിൽമ നൽകുന്ന പരിശീലന പരിപാടി മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു


പറവൂർ: പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്കു വേണ്ടി മിൽമ എറണാകുളം മേഖല സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു.

ദക്ഷിണേന്ത്യയിലെ പ്രൊമിസിംങ് മിൽക്ക് യൂണിയനായി തെരഞ്ഞെടുക്കപ്പെട്ട മിൽമ എറണാകുളം മേഖലാ യൂണിയന് നാഷണൽ ഡയറി ഡെവലപ്പ്മെൻ്റ് ബോർഡ് അനുവദിച്ച 8 കോടി രൂപ പ്രയോചനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ അൻപതിനായിരം കർഷകർക്ക് സംഘം തലത്തിൽ പരിശീലനം നൽകും.

ഏറ്റവും കൂടുതൽ പാലളക്കുന്ന കർഷകർക്ക് സമ്മാനമായി നൽകുന്ന 3000 സ്റ്റീൽ ക്യാൻ വിതരണോത്ഘാടനവും മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു.

പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ അധ്യക്ഷത വഹിച്ചു.

മിൽമ മേഖലാ യൂണിയൻ വികസിപ്പി ച്ചെടുത്ത ഇവെറ്റ് ആപ്ലിക്കേഷനും സതീശൻ ഉദ്ഘാടനം ചെയ്തു.

അംഗങ്ങൾക്കുള്ള ഡിവിഡൻ്റ് ഹൈബി ഈഡൻ എം പി വിതരണം ചെയ്തു.

മിൽമ മേഖല ചെയർമാൻ എം ടി ജയൻ, നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം ജെ രാജു, മിൽമ മുൻ ചെയർമാൻ ജോൺ തെരുവത്ത്, ജോൺസൺ കെ കെ, അഡ്വ.ജോണി ജോസഫ്,

താര ഉണ്ണികൃഷ്‌ണൻ, സോണി ഈറ്റക്കൻ, നജീബ് പി എസ്, വിൽസൺ ജെ പുറവക്കാട്ട് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News