Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല നട തുറന്നു : വിഷുക്കണി ദർശനം 14 ന് പുലർച്ചെ മൂന്നു മുതൽ

11 Apr 2024 14:22 IST

sajilraj

Share News :

വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്. തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും. ഇന്നു മുതല്‍ 18 വരെ ദിവസവും പൂജകള്‍ ഉണ്ട്. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ്.


13 ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക.14 ന് പുലര്‍ച്ചെ മൂന്നിന് നട തുറന്നശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നീടാണ് ഭക്തര്‍ക്ക് കണി കാണാന്‍ അവസരം നല്‍കുക. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. 18 ന് രാത്രി 10 ന് പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും.

Follow us on :

More in Related News