Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നത്ത് പറമ്പ് സ്കൂളിൽ ഭരണഘടനാ ദിനാചരണവും കലോൽസവ പ്രതിഭകളെ ആദരിക്കലും നടത്തി.

27 Nov 2024 11:23 IST

Jithu Vijay

Share News :


തിരൂരങ്ങാടി : കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ സാമൂഹ്യ പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടനാ ദിനാചരണവും സബ്ജില്ലാ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത് വിജയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. പ്രധാനദ്ധ്യാപകൻ പ്രശാന്ത് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ. പ്രസിഡണ്ട് സഫൂറ. കെ , ഗിരീഷ് മാസ്റ്റർ, സുമിന ടീച്ചർ, സനൂഫ് മാസ്റ്റർ പ്രസംഗിച്ചു.അഷ്റഫ് മാസ്റ്റർ സ്വാഗതവും അബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു.


വിദ്യാർത്ഥികളായ ആയിഷ റിസ ഭരണഘടനയുടെ ആമുഖം വായിച്ചു. അഷ്മൽ ഷാൻ സ്പോട്ട് ക്വിസ് മൽസരത്തിന് നേത്രത്വം നൽകി. ഫാത്തിമ നിയ പ്രതിജ്ഞ ചൊല്ലി. മുഹമ്മദ് മിശാൽ വാർത്താ അവതരണം നടത്തി. റിയ ഫാത്തിമ ഇന്നത്തെ ചിന്താ വിഷയം അവതരിപ്പിച്ചു.

Follow us on :

More in Related News