Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

30 Aug 2024 18:37 IST

Anvar Kaitharam

Share News :

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ


ചെറായി: യുവതിയെ റിസോർട്ടിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി. പള്ളിപ്പുറം പോത്താൽ വളവ് പുതുക്കാട്ടുപറമ്പിൽ വീട്ടിൽ സിയാദ് (45), മുനമ്പം കൊച്ചനകത്ത് വീട്ടിൽ ധനിത് (35) എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.

മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപമുള്ള ബീച്ച് റിസോർട്ടിൽ വച്ച് കഴിഞ്ഞ 23ന് പകൽ രണ്ടരയോടെയാണ് സംഭവം. പ്രതികൾ യുവതി താമസിച്ചിരുന്ന മുറിയിലേക്ക് കയറിച്ചെന്ന് അവർ താമസിക്കുന്ന മുറിയാണെന്ന് പറഞ്ഞ് യുവതിയെ കടന്നുപിടിച്ച് കട്ടിലേക്ക് തള്ളിയിടുകയും, തള്ളിമാറ്റി പുറത്തേക്ക് ഓടാൻ ശ്രമിച്ച യുവതിയെ ശാരീരികയുമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയു മായിരുന്നു. ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ്.ഐ ടി.ബി.ബിബിൻ, എ എസ് ഐ കെ.ആർ.സുദീശൻസി പി ഒ മാരായ സി.ജെ.ജീബിൻ കെ.പി.കിരൺലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Follow us on :

More in Related News