Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) വൈക്കം, തലയോലപ്പറമ്പ് മേഖല കൺവെൻഷനും തിരഞ്ഞെടുപ്പും നടത്തി.

23 Jun 2024 22:13 IST

santhosh sharma.v

Share News :

വൈക്കം: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) വൈക്കം, തലയോലപ്പറമ്പ് മേഖല കൺവെൻഷനും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. വൈക്കംപ്രസ്സ് ക്ലബ് ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. അജാമിളൻ ഉദ്ഘാടനം ചെയ്തു.

മധുരത്തിന്റെ നഗരത്തിന് ഇനി സാഹിത്യത്തിന്റെ പെരുമ - രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരിയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു

സർക്കാരിൻ്റെ പരിഗണനയിലുള്ള പ്രാദേശിക പത്രപ്രവർത്തകരുടെ ക്ഷേമനിധി, ആരോഗ്യ പരിരക്ഷാ പദ്ധതി അടക്കമുള്ള ആനുകൂല്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വൈക്കം മേഖലാ പ്രസിഡൻ്റ് സുഭാഷ് ഗോപി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഡി .ഷൈമോൻ സ്വാഗതം പറഞ്ഞു.യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ. അനിൽ ബിശ്വാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി സന്തോഷ് ശർമ്മ, യു.ഉലഹന്നാൻ (മാതൃഭൂമി കുഞ്ഞച്ചൻ ), പി.ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം മേഖലാ ഭാരവാഹികളായി കെ. ജയകുമാർ (പ്രസിഡൻ്റ്), പി.ഡി സുനിൽകുമാർ (വൈസ് പ്രസിഡൻ്റ്), പി.സുമേഷ് കുമാർ (സെക്രട്ടറി), രാജ് മോഹൻ (ജോയിൻ്റ് സെക്രട്ടറി) എന്നിവർ അടങ്ങുന്ന 11 അംഗ സമിതിയെയും, കെ. ആർ സുശീലൻ

 (പ്രസിഡൻ്റ്), സന്തോഷ് ശർമ്മ (സെക്രട്ടറി), പി.ജി ഷാജിമോൻ (ട്രഷറർ) ആയിട്ടുള്ള 7 അംഗ തലയോലപ്പറമ്പ് മേഖലാ സമിതിയെയും കൺവെൻഷൻ തിരഞ്ഞെടുത്തു.

Follow us on :

More in Related News