Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയിൽ ഭൂരഹിത പട്ടിക വർഗക്കാർക്ക് ഭൂമി നൽകുന്നു

22 Jun 2024 19:36 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിൽ ഭൂരഹിത പട്ടികവർഗ്ഗക്കാർക്ക് വിതരണം നടത്തുന്നതിനായി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയില്‍ താമസിക്കുന്നതിന് ഭൂരഹിത പട്ടിക വർഗ്ഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസക്കാരും, സ്വന്തമായി ഭൂമിഇല്ലാത്തവരും, കുടുബസ്വത്തായി ഭൂമി ലഭിക്കാൻ സാധ്യതയില്ലാത്തവരുമായിരിക്കണം. ചാലിയാർ ഗ്രാമ പഞ്ചായത്തിലെ അത്തിക്കൽ ബീറ്റ്,കണ്ണന്‍കുണ്ട്, ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ ബീറ്റ് എന്നിവിടങ്ങളിലാണ് ഭുമി ലഭ്യമായിട്ടുള്ളത്. 


അപേക്ഷിക്കുന്ന ബീറ്റുകളിൽ ഭൂമി ലഭിക്കുന്ന പക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ ജാതി സർട്ടിഫിക്കറ്റ്,വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിതരാണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ആധാർ കാർഡ്, റേഷൻ കാർഡ് പകർപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. ആദ്യ ഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷകൾ നിലമ്പൂർ/ എടവണ്ണ/ പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ജൂലൈ 17 ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കണം അപേക്ഷാ ഫോം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും.

Follow us on :

More in Related News