Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ - മൂവാറ്റുപുഴയാറിൽ നിന്നും മണൽ ഖനനം പുനരാരംഭിക്കണം; ഐ.എൻ റ്റി.യു.സി.

14 Jan 2025 16:29 IST

santhosh sharma.v

Share News :

വെള്ളൂർ: മൂവാറ്റുപുഴയാറിൽ നിന്നും നിയമാനുസൃതമായി മണൽ ഖനനം പുനരാരംഭിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട അധികാരികൾകൈക്കൊള്ളണമെന്ന് ഐ.എൻ.റ്റി.യു.സി വെള്ളൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നൂറ് കണക്കിന് തൊഴിലാളികൾക്ക് പ്രത്യക്ഷമായും , പരോക്ഷമായും തൊഴിൽ ലഭിക്കുകയും , പഞ്ചായത്തിന് വരുമാനം ലഭിക്കുകയും , മേഖലയിലെ ഓട്ടോ ടാക്സി തൊഴിലാളികൾക്കും , കച്ചവട സ്ഥാപനങ്ങൾക്ക് വരുമാനം വർദ്ധിക്കുകയും , നാട്ടിലെ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മണൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതും ചെയ്യുന്ന വ്യവസായത്തിന് അനുമതി കൊടുക്കാത്തത് എം. സാൻ്റ് ലോബിയെ സഹായിക്കുന്നതിന് ആണെന്നും മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. മണൽ ഖനനം ആരംഭിക്കുവാൻ ഉള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി രംഗത്ത് വരുവാനും മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

 ഐഎൻടിയുസി സംസ്ഥാന നിർവ്വാഹക

സമിതി അംഗം പി. വി പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി.ജി ബിനു അധ്യക്ഷത വഹിച്ചു, എസ്.എസ്. മുരളി, കെ. പി .ജോസ്, എം. ആർ ഷാജി , പി. എസ്സ്. ബാബു , കുര്യാക്കോസ് തോട്ടത്തിൽ , ജയേഷ് മാമ്പള്ളി, പോൾ സെബാസ്റ്റ്യൻ , വി.പി. മുരളി , ശശി ശങ്കരാലിൽ ,ഇ.വി.ജോർജ് , വി.കെ.ഷാജി ,പി.റ്റി. വിദ്യാധരൻ ,എം.എ. ബാബു , ബിജു പ്ളാന്തടം തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News