Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2024 19:18 IST
Share News :
മുണ്ടക്കയം: 26വര്‍ഷമായി കൂട്ടിക്കല്‍-വേലനിലം ജമാഅത്തുകളുടെ പരിധിയില്‍ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് സജീവമായ അന്‍സാറുല്‍ ഇഖ് വാനുല്‍ മസാക്കീന്‍(സാധുസംരക്ഷണ സമിതി) ഇരുപത്തിയാറാം വാര്‍ഷികവും വിദ്യാഭ്യാസ അവാര്‍ഡുദാനവും ഞായറാഴ്ച നടക്കുമെന്നു് ചെയര്‍മാന്‍ എംകോം നജീബ് കടവുകര, സെക്രട്ടറി ഹാഷിം ഇബ്രാഹിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 വര്‍ഷമായി കൂട്ടിക്കല്‍, വേലനിലം ജമാഅത്തുകളുടെ പരിധിയില്‍ ജീവകാരുണ്യരംഗത്തു പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് സാധുസംരക്ഷണ സമിതി
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് കൂട്ടിക്കല്‍ ബഡായില്‍ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ എംകോംനജീബീന്റെ അധ്യക്ഷതില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും.പി.ഐ.മുഹമ്മദ് ഷുഹൈബ് മോട്ടിവേഷനും, കൂട്ടിക്കല്‍ ജുമുഅ മസ്ജിദ് ചീഫ് ഇമാം അജ്മല്‍ഖാസിമി മുഖ്യപ്രഭാഷണവും നടത്തും. മുതിര്‍ന്ന അംഗങ്ങളെ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്സ്, ഡോ.ബിജുഫൈസല്‍,ഡോയപി.എച്.എം ഹനീഫ, കെ.കെ.അഷറഫ്, കെ.പി.ഇബ്രാഹിം,എന്നിവര്‍ ആദരിക്കും. സ്ഥാപക നേതാക്കളില്‍ മരണപ്പെട്ട അംഗങ്ങളെ സ്മരിക്കലും മരണാനന്തരവു നല്‍കലും കൂട്ടിക്കല്‍ പഞ്ചായ്ത്ത് പ്രസിഡന്റ് ബിജോയ് ജോസ്, ഷീന ഇസ്മായില്‍, അഭിലാഷ് ഇല്‍മോനെറ്റ്്, സൗമ്യഷെമീര്‍ എന്നിവര്‍ നിര്‍വ്വഹിക്കും. അബ്ദുല്‍ റഹ്മാന്‍ മൗലവി, നൗഷാദ് വെംബ്ലി, കെ.പി.നാസ്സറുദ്ദീന്‍, കെ.എം.ഇസ്മായില്‍, കെ.എം.ഷാജഹാന്‍, ഒ.കെ.അബ്ദുല്‍ സലാം,ഹാഷിം കൊച്ചാനിമുട്ടില്‍, റഷീദ് കടവുകര എന്നിവര്‍ സംസാരിക്കും.കൂട്ടിക്കല്‍ ജമാ അത്ത് പ്രസിഡന്റ് പ്രൊഫ.കെ.എംജലീല്‍ കടവുകര അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ഹാജി റഷീദ് കടവുകര,അന്‍സാരി മഠത്തില്‍ എന്നിവരംു പങ്കെടുത്തു.
Follow us on :
More in Related News
Please select your location.