Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 17:46 IST
Share News :
തലയോലപ്പറമ്പ്: കഥകളുടെ സുൽത്താൻ്റെ നാട്ടിൽ കൗമാരകലോത്സവം
'' ആകാശമിഠായി " നാളെ തിരി തെളിയും. 27 മുതൽ 30 വരെ നടക്കുന്ന 35-ാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനാണ് തലയോലപ്പറമ്പ് വേദിയാകുന്നത്.. എ.ജെ.ജെ.എം എച്ച്.എസ്.എസ്സാണ് പ്രധാന വേദിയായ എട്ടിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. യു.പി, ഹൈസ്കൂൾ, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ 13 സബ് ജില്ലകളിൽ നിന്നായി 298 ഇനങ്ങളിൽ 10,000ത്തിലധികം വിദ്യാർഥികൾ മറ്റുരയ്ക്കും. കലോത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച തലയോലപ്പറമ്പ് പട്ടണത്തിൽ നടത്തിയ വിളംബര ഘോഷയാത്ര വർണ്ണാഭമായി. ബഷീറിൻ്റെ പത്തുമ്മയുടെ ആട് എന്ന കഥാപാത്രത്തെ അനുസ്മരിക്കും വിധം നടത്തിയ നിശ്ചല ദൃശ്യം വിളംബര ഘോഷയാത്രയെ മികവുറ്റതാക്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ എൻസിസി, സ്കൗട്ട് & ഗേഡ്, റെഡ് ക്രോസ് വോളൻ്റിയർമാർ തുടങ്ങി വിവിധ സ്കൂളുകളിൽ നിന്നെത്തിയ നൂറ് കണക്കിന് വിദ്യാർഥികൾ അണിനിരന്നു. മുത്തുക്കുടകളും കുട്ടികൾ അവതരിപ്പിച്ച കോൽകളി, നൃത്തം തുടങ്ങിയവ ശ്രദ്ധേയമായി.
ബുധനാഴ്ച രാവിലെ 10.30ന് സി.കെ.ആശ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അദ്ധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.