Tue Dec 12, 2023 10:56 PM 1ST

Location  

Sign In

15 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

01 Jan 2025 21:12 IST

Anvar Kaitharam

Share News :

 15 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ


പറവൂർ: 15 ലിറ്റർ വിദേശമദ്യവുമായി മാല്യങ്കര കളവമ്പാറ നിഷാദ് (46) എക്സൈസിൻ്റെ പിടിയിലായി. 

ഡ്രൈഡേ ദിവസമായതിനാൽ ബൈക്കിൾ മദ്യവുമായി വിൽപ്പനക്കു പോകും വഴി മാല്യങ്കര എസ്എൻഎം കോളേജിന് തെക്കുവശത്തുള്ള റോഡിൽ വച്ച് രാവിലെ 10.30 നാണ് എക്സൈസ് പറവൂർ റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. മൂത്തകുന്നം, മാല്യങ്കര ഭാഗങ്ങളിൽ ഏറെക്കാലമായി അനധികൃത മദ്യവിൽപ്പന നടത്തുന്ന ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow us on :

More in Related News