Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു.

18 Nov 2025 15:01 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ജനകീയ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി. ഒ.റഹ്മത്തുള്ള ഉത്ഘാടനം ചെയ്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലാണ് ജനകീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ദുർ ഭരണങ്ങൾക്കെതിരെ ജനകീയ സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.


തേജസ് പത്രത്തിൽ 2006 മുതൽ എൻ്റെ ശിഷ്യനായിരുന്നു വാർഡ് 18 ൽ മത്സരിക്കുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദ് പരപ്പനങ്ങാടി, എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് കൂടിയാണ് അദ്ധേഹം '

വെള്ളപൊക്കസമയത്തും, കൊറോണ കാലത്തും ജില്ലക്കകത്തും പുറത്തും മാധ്യമപ്രവർത്തകനുപരി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും കവളപ്പാറയിലും, പോത്ത് കല്ലിലും പട്ടാളം പോലും മടിച്ചിടത്ത് കയറി ചെല്ലാൻ വളണ്ടിയർമാർക്ക് നേതൃത്വം കൊടുത്തതും നമ്മൾ കണ്ടതാണ്.

അനീതികൾക്കെതിരെ എഴുതാനും പറയാനും ഭയമില്ലാത്ത അദ്ധേഹത്തെ പോലെയുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


പരപ്പനങ്ങാടി മുൻസിപാലിറ്റിയിൽ സ്ഥാനാർത്ഥികളായ മത്സരിക്കുന്ന ഹമീദ് പരപ്പനങ്ങാടി , അക്ബർ പരപ്പനങ്ങാടി, രഹ്ന ഇഖ്ബാൽ, ജനകീയ സമിതി നേതാക്കളായ നൗഫൽ സി.പി,സലാം കളത്തിങ്ങൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.കെ ജലീൽ, സിദ്ധീഖ് കിഴക്കിനിയകത്ത് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News