Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 14:13 IST
Share News :
വടക്കാഞ്ചേരി കുണ്ടന്നൂരിൽ വൻ കഞ്ചാവ് വേട്ട. പിക്കപ്പിൽ കൊണ്ടുവന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പോലീസ് പിടികൂടി.തമിഴ്നാട് സ്വദേശികളായ 3 പേർ പിടിയിൽ. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.തമിഴ്നാട് ധർമ്മപുരം സ്വദേശികളായ പൂവരശ്' (24), അൻപരശൻ (27), ദിവിത്ത് (18) എന്നിവരാണ് പിടിയിലായത്.വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിൻ്റെയും, സിറ്റി ഡാൻസാഫിൻ്റെയും നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെയാണ് 42 വലിയ പാക്കറ്റുകളിലായി കഞ്ചാവ് പിടികൂടിയത്.വാഹനത്തിൽ ഉണ്ടായിരുന്ന കൂട്ട് പ്രതികൾ രണ്ടു പേർ ഓടി രക്ഷപ്പെട്ടു.ഇവർ എരുമപ്പെട്ടി സ്വദേശികളാണെന്ന് സംശയിക്കുന്നു. ഒറീസയിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് വടക്കാഞ്ചേരി, എരുമപ്പെട്ടി, കുന്നംകുളം മേഖലകളെ കേന്ദ്രീകരിച്ചാണ് വില്പന നടത്തുന്നത്.ഗുരുവായൂർ സി ഐ പ്രേമാനന്ദ കൃഷ്ണൻ, വടക്കാഞ്ചേരി എസ് ഐ അനുരാജ്, പ്രദീപ്, എ എസ് ഐ ജിജേഷ്, ഒ.അരുൺ, ഹോം ഗാർഡ് ഓമനക്കുട്ടൻ എന്നിവർ പോലീസ് ടീമിൽ ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.