Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 17:26 IST
Share News :
കടുത്തുരുത്തി :പുനർനിർമിച്ച അതിരമ്പുഴ ജങ്ഷന്റെയും അതിരമ്പുഴ-ആറ്റുകാരൻ കവല, ഹോളി ക്രോസ് റോഡുകളുടെയും ഉദ്ഘാടനം സെപ്റ്റംബർ 17ന് നടക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിരമ്പുഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ജങ്ഷൻ നവീകരണം. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ്, മഹാത്മാ ഗാന്ധി സർവകലാശാല, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി എന്നീ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്ന റോഡിന്റെ വീതിക്കുറവ് വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ആറു മീറ്റർ വീതിയുണ്ടായിരുന്ന ജഗ്ഷൻ ശരാശരി 18 മീറ്റർ വീതിയിലും 400 മീറ്ററോളം നീളത്തിലുമാണ് നവീകരിച്ചത്. റോഡിന്റെ ഇരുവശത്തും ആവശ്യമായ ഭൂമി വിലനൽകി ഏറ്റെടുത്ത്, കെട്ടിടങ്ങൾ നീക്കിയാണ് പുനർനിർമാണം നടത്തിയത്. 8.81 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. അനുവദിച്ചതുകയിൽ 174.60 ലക്ഷം രൂപ നിർമാണ പ്രവർത്തനങ്ങൾക്കും 706.40 ലക്ഷം രൂപ ഭൂമി ഏറ്റെടുക്കലിനും വകയിരുത്തി. പ്രവൃത്തിയുടെ പരിപാലന കാലാവധി മൂന്നു വർഷമാണ്. നിലവിലുണ്ടായിരുന്ന റോഡ് വീതി കൂട്ടി ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പുനർനിർമിച്ചതിനൊപ്പം അരികുചാലുകളും നടപ്പാതയും നിർമിച്ചു. റോഡു സുരക്ഷാ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
അതിരമ്പുഴ ജംഗ്ഷനേയും ഏറ്റുമാനൂർ - വെച്ചൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിരമ്പുഴ- ആട്ടുകാരൻ കവല റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് രണ്ടു കിലോമീറ്റർ നീളത്തിലാണ് നിർമിച്ചിരിക്കുന്നത്. നീണ്ടൂർ, കല്ലറ, ചേർത്തല ഭാഗങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മെഡിക്കൽ കോളജ് ആശുപത്രികളിലും എം.ജി. സർവകലാശാലയിലേക്കും മാന്നാനം അൽഫോൻസ തീർഥാടന കേന്ദ്രത്തിലേക്കും എളുപ്പത്തിലെത്താം.
എം.സി. റോഡിനെയും പഴയ എം.സി. റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ നഗരസഭയിലെ പ്രധാന ലിങ്ക് റോഡായ ഹോളി ക്രോസ് റോഡും ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് പൂർത്തീകരിച്ചത്. മൂന്നുവർഷമാണ് പ്രവൃത്തിയുടെ പരിപാലന കാലാവധി. അരികുചാലുകൾ, നടപ്പാത, റോഡ് സുരക്ഷാ പ്രവൃത്തികൾ എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചിരിക്കുന്നത്. 445 ലക്ഷം രൂപ ചെലവിലാണ് റോഡുകളുടെ നിർമാണം.
Follow us on :
Tags:
More in Related News
Please select your location.