Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപകനെ മർദ്ദിച്ച കേസ്: മുൻ പെരുവണ്ണാമൂഴി എസ്.ഐ. വിചാരണ നേരിടണമെന്ന് കോടതി.

15 Jun 2024 13:04 IST

Preyesh kumar

Share News :

പേരാമ്പ്ര: അധ്യാപകനെ മർദിച്ചുവെന്ന കേസിൽ മുൻ പെരുവണ്ണാമൂഴി എസ്.ഐ. സതീശൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്ത് വിചാരണ നേരിടണമെന്ന് പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.


ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ അധ്യാപകനും സി.പി.എം പന്തിരിക്കര ലോക്കൽ കമ്മിറ്റി അംഗവുമായ വി.എം. ബാബുവിനെ മർദിച്ചെന്ന്‌ ആരോപിച്ച് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് ഉത്തരവ്. 2020 മാർച്ച് 25 നാണ് കേസിന് ആസ്പദമായ സംഭവം.

പന്തിരിക്കരയിലെ റേഷൻ കടയിലേക്ക് സ്‌കൂട്ടറിൽ പോകുന്ന വഴിയിൽ പോലീസ് കൈകാണിച്ച് നിർത്തി പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയും വടികൊണ്ട് വയറിന് കുത്തുകയും ചെയ്തുവെന്നാണ് പരാതി.

Follow us on :

More in Related News