Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനിസിപ്പൽ പരിധിയിൽ സി സി ടി വി ക്യാമറ സ്ഥാപിക്കണം

09 Dec 2024 14:23 IST

Anvar Kaitharam

Share News :

മുനിസിപ്പൽ പരിധിയിൽ സി സി ടി വി ക്യാമറ സ്ഥാപിക്കണം


പറവൂർ: പറവൂർ നഗരസഭ പരിധിയിൽ സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്ന് 7-ാം വാർഡിലെ കനാൽ റോഡ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മുൻസിപ്പൽ ചെയർപേഴ്‌സന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിരന്തരമായ മോഷണശ്രമങ്ങളും മറ്റു കുറ്റകൃത്യങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നഗരവാസികൾ ഭീതിയോടെയാണ് കഴിയുന്നതെന്ന് നിവേദനത്തിൽ പറഞ്ഞു. കൂടാതെ അനധികൃത മാലിന്യ നിക്ഷേപ്പുൾപ്പെടെ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. സമീപപഞ്ചായത്തുകളിൽ അടുത്ത കാലത്ത് ക്യാമറ സ്ഥാപിച്ച കാര്യവും ചൂണ്ടിക്കാട്ടുന്നു.

പ്രസിഡന്റ് അഡ്വ. റാഫേൽ ആന്റണി, സെക്രട്ടറി എൻ കെ സുകുമാരപിള്ള, ട്രഷറർ സജി തോമസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.


Follow us on :

More in Related News