Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ല്യാടി റോഡ് നവീകരണം ഉടൻ പൂർത്തീകരിക്കണം :യു ഡി എഫ് പ്രക്ഷോഭം തുടങ്ങുന്നു

21 Jun 2024 10:38 IST

Preyesh kumar

Share News :

മേപ്പയ്യൂർ-നെല്ല്യാടി റോഡ് നവീകരണം ഉടൻ പൂർത്തീകരിക്കണ മെന്നാവശ്യപ്പെട്ടു യു.ഡി.എഫ് പ്രക്ഷോഭത്തിന് ഇന്ന് തുടക്കംകുറിക്കും .വൈകുന്നേരം 4 മണിക്ക് മേപ്പയ്യൂർ ടൗണിൽ സമര പ്രഖ്യാപന പൊതുയോഗം സംഘടിപ്പിക്കും.യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ പൊതുയോഗം ഉദ്ഘാടനം നിർവ്വഹിക്കും.മുസ് ലിംലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ അസീസ് മുഖ്യപ്രഭാഷണം നടത്തും.


ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 42 കോടി രൂപ വകയിരുത്തി നവീകരണം നടത്താൻ വേണ്ടി തീരുമാനിച്ച മേപ്പയ്യൂർ-നെല്യാടി റോഡ് രണ്ടാം പിണറായി സർക്കാർ അതിന്റെ മൂന്ന് വർഷം പൂർത്തീകരിച്ചിട്ടും നവീകരണ പദ്ധതി പൂർത്തീകരിക്കാതെ റോഡ് ഗതാഗതം ദുസ്സഹമായിരിക്കുക

യാണ് ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കാനാണ്

യു .ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.


ജൂൺ 24 ന് തികളാഴ്ച കാലത്ത്10 മണിക്ക് കൊയിലാണ്ടി കിഫ്ബി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും.മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും.മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മത് മുഖ്യപ്രഭാഷണം നടത്തും.മേപ്പയ്യൂർ എ.വി സൗധത്തിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു.കൺവീനർ എം.കെ. അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.ടി.കെ.എ. ലത്തീഫ്,

കെ.പി.വേണുഗോപാൽ,പി.കെ. അനീഷ്,എം.എം. അഷറഫ്,കെ.എം. കുഞ്ഞമ്മത് മദനി,ഇല്ലത്ത് അബ്ദുറഹിമാൻ,അന്തേരി ഗോപാലകൃഷ്ണൻ,ശ്രീനിലയം വിജയൻ,ഇ.കെ. മുഹമ്മദ് ബഷീർ,കെ.പി. മൊയ്തി,ഷബീർ ജന്നത്ത് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News