Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരസഭ ചെയർമാനെതിരെ അവിശ്വാസപ്രമേയം: സി.പി.എം ബി.ജെ പി ബാദ്ധവം - വെൽഫെയർ പാർട്ടി'' .

03 Sep 2024 22:23 IST

UNNICHEKKU .M

Share News :

 


മുക്കം: അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ സിപിഎമ്മും ബിജെപിയും വിട്ടുനിന്നത് അവർ തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണന്ന് വെൽഫെയർ പാർട്ടി മുക്കത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അവിശ്വാസ ചർച്ചയിൽ നിന്ന് പരാജയം ഭയന്ന് സിപിഎം പിന്തിരിഞ്ഞോടുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അവകാശങ്ങളെ കവർന്ന് കൗൺസിൽ യോഗത്തിൽ നോക്കുകുത്തിയാക്കി ജനാധിപത്യ വിരുദ്ധമായി ബീവറേജ് ഔട്ട്ലെറ്റിന് അംഗീകാരം നൽകിയതിനെതിരെയായിരുന്നു യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബീവറേജ് ഔട്ട്ലെറ്റിനെതിരെ നിരന്തരമായി സമരം ചെയ്ത് ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി സിപിഎമ്മുമായി ചേർന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയും.


 മുഖ്യമന്ത്രിയുടെ ഓഫീസും ആർ എസ് എസുമായി നടത്തിയ മാഫിയ അഴിമതി ക്രിമിനൽ ബന്ധങ്ങൾ മുന്നണിയിലെ എംഎൽഎ തന്നെ വിളിച്ചു പറയുന്ന സാഹചര്യത്തിലാണ് മുക്കത്ത് സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ആർഎസ്എസുമായി ചേർന്ന് ഭരണം നിലനിർത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയരുന്നത് . അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടെ പോലീസിന്റെ സാന്നിധ്യത്തിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് പരാജയഭീതി മൂലമാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണ സമിതി രാജിവെച്ച് ഒഴിയണം


 വാർത്ത സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി, കൗൺസിലർ എ അബ്ദുൽ ഗഫൂർ, ഇ.കെ.കെ ബാവ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് ടി കെ ,സെക്രട്ടറി ഉബൈദ് കൊടപ്പന എന്നിവർ പങ്കെടുത്തു,

Follow us on :

More in Related News