Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾക്ക് നിലവിലെ പ്രൈവറ്റ് ബസ് പാസ് ജൂൺ 30 വരെ ഉപയോഗിക്കാം

31 May 2024 20:52 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: നിലവിലുള്ള പാസ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യായന വർഷം യാത്ര ചെയ്യാം. ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിൻ്റെ ഐഡൻ്റിറ്റി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം. സ്വകാര്യ സ്ഥപനങ്ങളിലെയും സെൽഫ് ഫിനാൻസിങ് കോളേജിലെയും വിദ്യാർത്ഥികൾക്ക് ആർടിഒ നൽകുന്ന പാസ് ഉപയോഗിച്ചു മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.    

സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെതാണ് ഈ തീരുമാനങ്ങൾ. വിദ്യാർത്ഥികളുടെ പാസിൻ്റെ നിറം മാറ്റുവാനും വലുപ്പം കൂട്ടുവാനും യോഗം തീരുമാനിച്ചു. ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും സൗഹൃദപരമായും മാതൃകാപരമായും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു

Follow us on :

More in Related News