Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 12:47 IST
Share News :
കുന്ദമംഗലം :കൊളായ്ത്താഴം കൈരളി വായനശാലാ വയോജനവേദിയുടെയും, കുന്ദമംഗലം പഞ്ചായത്ത് ആയുഷ് ആയുർവേദ മെഡിക്കൽ സെൻ്ററിൻ്റെയും, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ്റെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി -കുന്ദമംഗലം ആയുർവേദ മെഡിക്കൽ ഓഫീസർ സിമി പി നേതൃത്വം നൽകി - കൂടരഞ്ഞി ആയുർവേദ മെഡിക്കൽ ഓഫീസർ ലിയ കെ ബോധവൽക്കരണ ക്ലാസ്സ് നടത്തി -കുന്ദമംഗലം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു - ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട് ചന്ദ്രൻ തിരുവലത്ത് ആശംസകളർപ്പിച്ചു സംസാരിച്ചു - കെ എം അശോകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജി ചോലക്കൽ മീത്തൽ , അംബികാദേവി എന്നിവരും എ. സദാനന്ദൻ, സുബ്രഹ്മണ്യൻ വേഞ്ചേരിമീത്തൽ , എം.മാധവൻ, ഷാജി കുഴിമ്പാട്ടിൽ , ഉമേഷ് ബാബു എന്നിവരും സംസാരിച്ചു
എം.മാധവൻ 9497305251
സിക്രട്ടറി
കൈരളി വായനശാല
Follow us on :
More in Related News
Please select your location.