Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാവക്കാട് മണത്തല മേഖല കമ്മിറ്റി പ്രവർത്തകർ പാലക്കാട്,ചേലക്കര തിരഞ്ഞെടുപ്പ് പ്രചരണത്തിന്...

ഇന്ന് രാവിലെ ഏഴുമണിക്ക് പുറപ്പെട്ട സംഘം ആദ്യം പാലക്കാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിനും,തുടർന്ന് ചേലക്കര സ്ഥാനാർത്ഥി രമ്യഹരിദാസിനും വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങും.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും,ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ.തേർളി അശോകൻ,പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള 27 അംഗ സംഘമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കരുത്തേകാൻ യാത്രതിരിച്ചത്

സിപിഎം ഭരിക്കുന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ ബിജെപിയുടെ ബഹുജന പ്രതിക്ഷേധ മാർച്ച്‌ ബുധനാഴ്ച്ച

രാവിലെ 10-ന് കുന്നത്തൂരിൽ നിന്ന് പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ്‌ ടി.കെ.ലക്ഷ്മണൻ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷാജി തൃപ്പറ്റ്,യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ കിരൺ ബാലചന്ദ്രൻ,വാർഡ് മെമ്പർമാരായ ഇന്ദിര പ്രഫുലൻ,അനിത ധർമ്മൻ,ഗോകുൽ അശോകൻ എന്നിവർ പുന്നയൂർക്കുളം പ്രസ്സ് ക്ലബ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

മുസ്ലിം ലീഗ് സമരം ഫലം കണ്ടു:ചാവക്കാട് താലൂക്കാശുപത്രിയിൽ രാത്രികാലങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ചു

മഴക്കാല,രോഗങ്ങളും മറ്റു പകർച്ച വ്യാധികളും മൂലം ജനങ്ങൾ താലൂക്കാശുപത്രിയിൽ എത്തുമ്പോൾ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയായിരുന്നു.ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തോടെ കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സമരം ആരംഭിക്കുകയായിരുന്നു.പ്രസ്തുത വിഷയത്തിൽ ആശുപത്രി സൂപ്രണ്ടിനെ കണ്ട് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ലീഗ് നേതൃത്വം നിവേദനത്തിലൂടെ അറിയിച്ചിരുന്നു,അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു

ഗുരുവായൂർ ചൊവ്വല്ലൂർപടി കെബിഎം മുതൽ ബ്രഹ്മകുളം ശിവക്ഷേത്രനട റോഡ് വരെ സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

ബിജെപി പാവറട്ടി മണ്ഡലം പ്രസിഡൻ്റ് സുജിത്ത് പണ്ടാരിക്കൽ ഉദ്ഘാടനം ചെയ്തു.എംഎൽഎ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചിട്ട് നാലുവർഷം കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയില്ല.ബിജെപി നിരവധി തവണ പരാതികൾ നേരിട്ട് അറിയിച്ചിട്ടും,സമരങ്ങൾ ഏറെ നടത്തിയിട്ടും ഗുരുവായൂർ നഗരസഭ ഭരണാധികാരികളും,എംഎൽഎയും അനങ്ങാപാറ നയം സ്വീകരിക്കുന്നത് തുടർന്നാൽ നഗരസഭ മാർച്ച്,ഉപരോധം പോലുള്ള സമര പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി