Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരം: താരങ്ങളുടെ പരിശീലനം അവസാന റൗണ്ടിൽ മലയേ ാര തീരങ്ങൾ ഉത്സവ ലഹരിയിൽ.

24 Jul 2024 13:51 IST

UNNICHEKKU .M

Share News :


 - എം.ഉണ്ണിച്ചേക്കു  

മുക്കം: (കോഴിക്കോട്) കോടഞ്ചേരിയിൽ നടക്കുന്ന അന്താരാഷ്ട കയാക്കിംങ്ങ് മത്സരങ്ങൾക്കുള്ള താരങ്ങളുടെ പടയോട്ട പരിശീലനം ബുധാനാഴ്ച അവസാന റൗണ്ടിലേക്ക് നിങ്ങി. ഇതോടെ ഓളപരപ്പുകളിൽ തു ഴയെറിഞ്ഞുള്ള വിസ്മയ പ്രകടനങ്ങൾ മലേയോര തീരങ്ങളിൽ വീണ്ടും ജലോത്സവത്തിൻ്റെ ലഹരിയിൽ . ഇനി മൂന്ന് നാൾ മീൻ തുള്ളിപ്പാറ ,ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴകളിൽ പത്താമത് മലബാർ റിവർ ഫെസ്റ്റിൻ്റെ ആരവമുയരുകയായി.

 കോടഞ്ചേരിയിലെ മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി അരങ്ങേറുന്ന അന്താരാഷ്ട വൈറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരത്തിൽ വിജയ കിരീടം ചൂടാൻ കർക്കിടകത്തിൻ്റെ രൗദ്രഭാവത്തിൽ ആർത്തട്ടഹസിക്കുന്ന ചാലിപ്പുഴയിലും,പതങ്കയത്തും, ഇരുവഴിഞ്ഞിപ്പുഴയിലുമായി താരങ്ങളുടെ തിവ്ര പരിശീലനവും മല േയ ാര. മണ്ണ് അക്ഷരാർത്ഥത്തിൽ ബുധനാഴ്ച്ച മുതൽ ആവേശത്തിൻ്റെ തിരയിളക്കത്തിേലേക്ക് മാറി കഴിഞ്ഞു. പാറ ക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിൻ്റെ മാസ്മരികതയുടെ വർണ്ണ കാഴ്ച്ചകളിൽ തുഴയെറിഞ്ഞ് ആർത്തട്ടഹസിക്കുന്ന താരങ്ങളുടെ അഭ്യാസപ്രകടനങ്ങൾ കാഴ്ച്ചയുടെ പുളക ചാർത്താക്കുന്നത്. വ്യാഴം വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അന്താരാഷ്ട കയാക്കിംങ്ങ് മത്സരത്തിന് മലയോര പുഴകളിൽ അരങ്ങ് തകർക്കുന്നത്. ദേശീയവും, അന്തർദേശിയവുമായ താരങ്ങൾ നേരെത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. എട്ട് രാജ്യങ്ങളിൽ നിന്ന് പതിമൂന്ന് അന്താരാഷ്ട്ര കയാക്കിംങ് താരങ്ങളാണ് നാല് ദിവസങ്ങളിലായി നടക്കുന്നെ െൈവറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ന്യൂസിലാൻ്റ്, ഫ്രാൻസ്, നോർവ്വേ ,ഇറ്റലി റഷ്യ, സ്പയിൻ എന്നി രാജ്യങ്ങളിൽ നിന്ന് മികച്ചതും ഉന്നതവുമായ താരങ്ങളുടെ വരവും ജലപരപ്പിലെ ആവേശ േപാരാട്ട മത്സരങ്ങൾ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് മത്സരങ്ങളിൽ ശ്രദ്ധേ തേടും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കയാക്കിംങ്ങ് താരങ്ങളും മത്സരത്തിൽ മാറ്റുരക്കും.  ചക്കിട്ടപാറ പഞ്ചായത്തിെലെ മീൻ തുള്ളിപ്പാറയിലെ നാളെ (ബ്രുധൻ) രാവിെലെ 10 മണിക്ക് ഫ്രീ സ്റ്റൈൽ മത്സരങ്ങളോടെ മബാർ ജലോത്സവം തുടങ്ങുന്നത്. ടി. രാമകൃഷ്ണണൻ എം എൽ എ പ്ലാഗ് ഓഫ് ചെയ്യും. 26 ന് (വെള്ളി) രാവിെലെ 11.30 ന് പുലിക്കയത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.

കേരള അഡ്വഞ്ചർ പ്രമോഷൻ സൊസൈറ്റി നേത്രത്വത്തിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ല പഞ്ചായത്ത്, മുക്കം നഗരസഭ , തിരുവമ്പാടിതുടങ്ങി ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തേടെ നാല് നാൾ നീണ്ട് നിൽക്കുന്ന പത്താമത് അന്താരാഷ്ടവൈറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരങ്ങൾ അരങ്ങേറുന്നത്. 

ഒരു മാസക്കാലം ഒൻപത് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലായ കോടഞ്ചേരി, തിരുവമ്പാടി,  ഓമ േശരി , മുക്കം നഗരസഭ, കൂടരഞ്ഞി, കൊടിയത്തൂർ,പുതുപ്പാടി , കാര േ ശരി, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിൽ പ്രീ ഇവൻ്റുകൾ വൻ ജന പങ്കാളിത്വേത്തോെടെ നടന്നു. ചൂണ്ടയിടൽ മത്സരം , മഴ നടത്തം, ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ്, മഡ് ഫുഡ് ബോൾ, സംസ്ഥാന കബഡി മത്സരം ,നീന്തൽ മത്സരം , െസെക്കിൾ റാലി, വണ്ടി പൂട്ട് തുടങ്ങി മത്സരങ്ങൾ മലബാർ റിവർ ഫെസ്റ്റിൻ്റെ ഭാഗമായി അരേങ്ങേറിയത്. ഫെസ്റ്റിൻ്റെ ഭാഗമായി തന്നെ 26 ന് (വെള്ളി ) വൈകുന്നേരം 6 മണിക്ക്  )േ രളേ ഫോക്ക് ലോർ അക്കാദമിയുെടെ കലാസന്ധ്യ പുലിക്കയത്ത് നടക്കും, 28 ന് രാത്രി ഏഴ് മണിക്ക് അതുൽ നറുകരയുടെ മ്യൂസിക്ക് ബാൻഡും നടക്കും ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഇലന്തു കടവിൽ നടക്കുന്ന സമാപനം പട്ടികജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. 

ചിത്രം: വിദേശ താരങ്ങൾ ചാലിപ്പുഴയിലും പതങ്കയത്തും പരിശീലനത്തിൽ നിന്ന്

 


 







   

   

Follow us on :

More in Related News