Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല:കാനന പാത പൂജയും ശരണമന്ത്ര പ്രയാണവും നാളെ

08 Nov 2024 06:36 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



മല അരയ സമുദായം നൂറ്റാണ്ടുകളായി നടത്തിവരുന്ന കാനനപാത പൂജ നാളെ (നവംബർ ഒമ്പതിന് രാവിലെ 10ന്) കാളകെട്ടി - അഴുത കടവിൽ വച്ച് നടത്തും. കാനന പാത പൂജയ്ക്ക് മുന്നോടിയായി  ആനക്കല്ല് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് അഴുത ക്കടവിലേക്ക് രാവിലെ 9 ന് ഭജനയുംപ്രാർത്ഥനയുംശരണഘോഷങ്ങളുമായി ആരംഭിക്കുന്നശരണമന്ത്ര പ്രയാണത്തിൽനൂറുകണക്കിനാളുകൾ പങ്കെടുക്കും. അഴുതക്കടവിൽ പാരമ്പര്യ വിധിപ്രകാരം നടക്കുന്ന പൂജയ്ക്ക് രാജൻ മേനോത്ത് നേതൃത്വം നൽകും. തുടർന്നു ചേരുന്ന സാംസ്കാരിക സമ്മളനം മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം ചെയ്യും പ്രസിഡൻ്റ് എം.കെ. സജി അധ്യക്ഷത വഹിക്കും സമ്മേളനത്തിൽ വിവിധ ആത്മീയ നേതാക്കൾ പങ്കെടുക്കും.


ശബരിമല ക്ഷേത്രം സ്ഥാപിതമായ കാലം മുതൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഏക പാതയാണ് എരുമേലിയിൽ നിന്ന് കോയിക്കകാവിലെത്തി കാളകെട്ടി വഴി കല്ലിടാംകുന്ന് കയറി കരിമല വഴി പമ്പയിലെത്തുന്ന പരമ്പരാഗത തീർത്ഥാടന പാത. അയ്യപ്പസ്വാമി ഏരുമേലിയിൽ നിന്നു ശബരിമലയിലേക്ക് നടന്നു പോയത് ഈ പാതയിലൂടെയാണ്. പരമ്പരാഗത പാതയിലുടനീളം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായഅനേകം പ്രാചീന ആരാധനാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു. അഴുതാനദിയിൽ നിന്നു കല്ലെടുത്ത് കല്ലിടാംകുന്നിൽ നിക്ഷേപിക്കുന്നത് ഈ പാതയിലാണ്.

മറ്റു ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് വളരെ വലിയ വ്യത്യസ്തമാണ് ശബരിമലയിലേത്. 

ഇത് കേവലം അമ്പലത്തിൻ്റെ ചുറ്റു മതിലുകൾക്കുള്ളിലുള്ളതല്ല.

 41 ദിവസം വ്രതമെടുത്ത് കാൽനടയായി തീർത്ഥാടനം നടത്തി നിരവധി ക്ഷേത്രങ്ങളിൽ ദർശനംനടത്തിയാണ് ശബരിമലയിൽ ഭക്തർഎത്തുന്നത് തീർത്ഥാടന പൂർത്തീകരണത്തിന് ഈ പാതയിലൂടെയുള്ള യാത്രയും അനുഷ്ഠാനങ്ങളും അനിവാര്യമാണ്. എന്നാൽ അധികൃതർ നിരന്തരമായി ഈ പാതയെ അവഗണിക്കുകയാണ്. പുല്ലുമേട്_സത്രം വഴിയുള്ള പാതയ്ക്കാണ് അവർപ്രാധാന്യം നൽകി വരുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഘട്ടം ഘട്ടമായിപാത അടക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടന്നു വരുന്നു. ഇതിനെതിരെ 2020 മുതൽ മല അരയ മഹാസഭ ശക്തമായ പ്രക്ഷോഭം നയിച്ചുവരുകയാണ്.

പാത അടച്ച് ആരാധനാ കേന്ദ്രങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തി ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ശക്തമായി എതിർക്കും '

Follow us on :

More in Related News