Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 21:00 IST
Share News :
കോട്ടയം: കാസർകോഡ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മരിച്ച മൂന്ന് സ്ത്രീകളുടെയും മൃതദേഹം കോട്ടയത്ത് എത്തിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടുകൂടി എത്തിച്ച മൃതദേഹം കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ഏഴിനാണ് കോട്ടയം ചിങ്ങവനം പനച്ചിക്കാട് സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (26) എന്നിവർ മരിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നു വന്ന ട്രെയിൻ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
ചിങ്ങവനം പരുത്തുംപാറ മങ്ങാട്ട് റോബർട്ട് കുര്യാക്കോസിന്‍റെ ഭാര്യയാണ് എയ്ഞ്ചൽ.
റോബർട്ട് കുര്യാക്കോസിന്‍റെ മാതാപിതാക്കളായ ജെയിംസും ജെസിയും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
പോലീസ് നടപടികളെല്ലാം പൂർത്തിയാക്കി രാത്രിയിൽ തന്നെ മൂന്ന് മൃതദേഹങ്ങളും കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. ഞായറാഴ്ച വെളുപ്പിന് നാലിന് മൂന്ന് ആമ്പുലൻസുകളിലായി കാഞ്ഞങ്ങാട്ടുനിന്നും പുറപ്പെട്ട് വൈകുന്നേരം മൂന്നരയോടുകൂടി കോട്ടയത്ത് എത്തിക്കുകയായിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും
ബന്ധുക്കളും നാട്ടുകാരുമായി നിരവധിപേർ മൃതദേഹം കൊണ്ടുവന്ന ആശുപത്രി പരിസരത്ത് എത്തിയിരുന്നു. അപകടത്തിൽ മരിച്ച ഏയ്‌ഞ്ചലാ ഏബ്രഹാമിന്റെ ഭർത്താവ് യുക്കെയിൽ എഞ്ചിനീയറായ റോബർട്ട് കുര്യാക്കോസ് നാലു മണിയോടുകൂടി കളത്തിപ്പടിയിലെ ആശുപത്രിയിൽ എത്തി. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പാലക്കാട്ട് നഴ്സായി ജോലി ചെയ്തിരുന്ന എയ്ഞ്ചൽ വിവാഹത്തിനാണ് നാട്ടിലെത്തിയതാണ്. ജെയിംസിന്‍റെ മൂത്ത മകന്‍റെ ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ഇവർ.
Follow us on :
Tags:
More in Related News
Please select your location.