Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 10:16 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങലിലെ വിവാദമായ റിംഗ് കമ്പോസ്റ്റ് നിർമാണ കേന്ദ്രം പൊളിച്ചു മാറ്റുന്നു. നഗരസഭയിൽ വേസ്റ്റ് കംപോസ്റ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തിന് പ്രതിമാസം 30,000 രൂപ ചെലവഴിക്കുന്നത് കഴിഞ്ഞ ദിവസം എൻലൈറ്റ് ന്യൂസ് പുറത്ത് വിട്ടതിനെ തുടർന്ന് വിവാദത്തിലായിരുന്നു.
പാലത്തിങ്ങൽ പുഴയോരത്തോട് ചേർന്ന പുറമ്പോക്ക് ഭൂമിയിലാണ് വേസ്റ്റ് കംപോസ്റ്റ് നിർമ്മിക്കുന്നതും സൂക്ഷിക്കുന്നതും. ഈ സ്ഥലത്തിന് പ്രതിമാസം മുപ്പതിനായിരം രൂപ വാടക നൽക്കുന്നതാണ് വിവാദത്തിലായത്. ഈ തുക ആർക്കാണ് നൽക്കുന്നത് എന്ന ചോദ്യം കഴിഞ്ഞ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ കൗൺസിലർ റസാഖ് തലക്കലകത്ത് ഉന്നയിച്ചിരുന്നു.
എൻലൈറ്റ് വാർത്തയുടെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി നഗരസഭയിൽ പുറമ്പോക്ക് ഭൂമിയിൽ പ്രവർത്തിക്കുന്ന കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റിൻ്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതി സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ വിജിലൻസിൽ പരാതി നൽകിയിരുന്നു.
പാലത്തിങ്ങൽ അങ്ങാടിയോട് ചേർന്ന ഭൂമിയിലാണ് മൂന്ന് വർഷത്തിലധികം കാലമായി പരപ്പനങ്ങാടി നഗരസഭയിലേക്കും ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള റിംഗ് കമ്പോസ്റ്റ് നിർമ്മിക്കുന്നത്. പരപ്പനങ്ങാടി നഗരസഭക്ക് ഈ ഇനത്തിൽ ഒരു രൂപ പോലും ലഭിക്കുന്നില്ല എന്നും ഉന്നതരായ ചില കൗൺസിലർമാരാണ് ലക്ഷക്കണക്കിന് രൂപ അഴിമതിപ്പണം കൈപ്പറ്റിയതെന്നും ആരോപണം ഉയർന്നിരുന്നു.
Follow us on :
Tags:
More in Related News
Please select your location.