Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 20:18 IST
Share News :
കോട്ടയം: തോൽപ്പാവക്കൂത്ത് ആചാര്യൻ കെ. കെ. രാമചന്ദ്ര പുലവരുടെ അനുഭവങ്ങളറിഞ്ഞ്, പാവക്കൂത്ത് ആസ്വദിച്ച് കാരിക ഫോക് ലോർ ഫെസ്റ്റിവലിന് സമാപനം. വി. സി. ഹാരിസ് വൈജ്ഞാനിക സദസ്സിന്റെ ഭാഗമായി
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് മുംബെ കേളിയുമായി സഹകരിച്ച് നടത്തിയ ഫെസ്റ്റിവലിലെ അവസാന പരിപാടിയായ തോൽപ്പാവക്കൂത്തിന് നിറഞ്ഞ സദസ് സാക്ഷിയായി. പാലക്കാട് കൃഷ്ണൻകുട്ടി പുലവർ സ്മാരക സംഘമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചത്.
തോൽപ്പാവക്കൂത്തിന്റെ ചരിത്രവും സിനിമ ഉൾപ്പെടെയുള്ള മേഖലകളിൽ ചെലുത്തിയിട്ടുള്ള സ്വാധീനവും അവതരണ രീതികളും രാമചന്ദ്രൻ പുലവർ സദസ്സിനോട് വിവരിച്ചു. സ്കൂൾ കോളേജ് തലങ്ങളിൽ പ്രചരിപ്പിക്കുന്നത് ഈ കലാരൂപത്തിന്റെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാപന ദിവസം ചലച്ചിത്ര നിരൂപകരന്‍ ഡോ. സി. എസ്. വെങ്കിടേശ്വരന്‍, ഹൈദരാബാദിലെ ഇഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാലയിലെ ഡോ. ഹരിപ്രസാദ് അത്താനിക്കല്‍, ഡോ. പി. പവിത്രൻ എന്നിവര്‍ പ്രഭാഷണം നടത്തി. നാലുദിവസത്തെ ഫെസ്റ്റിൽ 50ലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു . സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഡോ. അജു കെ. നാരായണൻ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. കേളി രാമചന്ദ്രൻ ക്യുറേറ്ററായിരുന്നു
Follow us on :
Tags:
More in Related News
Please select your location.