Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കണവാടി ടീച്ചറുടെ ഇടപെടൽ വിജയനും ചന്ദ്രികക്കും ഇനി ഭയമില്ലാതെ അന്തിയുറങ്ങാം

23 Oct 2025 18:33 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം: ഇരുപത്തിയേഴു വർഷമായി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ ജീവിതം കഴിച്ചിരുന്ന കുന്ദമംഗലം പഞ്ചായത്ത് പതിനാലാം വാർഡിൽ കോട്ടിയേരി വിജയനും ഭാര്യ ചന്ദ്രികക്കും സ്വന്തമായി വീട് ലഭിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ മാതൃകാപരമായ ഇടപെടലിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കുടുംബത്തിന് കൈമാറി.

പഞ്ചായത്തിന്റെ ഈ മാനവിക ഇടപെടൽ സമൂഹത്തിന് പ്രചോദനമാകുന്ന മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡൻ്റ് വി അനിൽ കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, ശബ്ന റഹീദ്, ജില്ല പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, പഞ്ചായത്തംഗങ്ങളായ പി. കൗലത്ത്, യു.സി ബുഷറ, അംബിക ദേവി, നജീബ് പാലക്കൽ, എം ധർമ്മരത്നൻ, ടി ശിവാനന്ദൻ, സി.എം ബൈജു, കെ സുരേഷ് ബാബു, സജിത ഷാജി, ജസീല ബഷീർ, നിർമ്മാണ കമ്മറ്റി കൺവീനർ എം.എം സുധീഷ് കുമാർ, രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ള പ്രമുഖരും പങ്കെടുത്തു.



 ഈ ദമ്പതികളുടെ ദുരവസ്ഥ പ്രദേശത്തെ അങ്കണവാടി ടീച്ചർ ഷീജ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് സ്ഥിര പരിഹാരം ലഭിച്ചത്. സ്വന്തം ഭൂമി ഇല്ലാത്തതിനാൽ വീടെന്നത് സ്വപ്നമായിരുന്ന സാഹചര്യത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ബന്ധുക്കളായ സ്ഥലുടമകളെ സമീപിച്ച് 3 സെൻറ് ഭൂമി സൗജന്യമായി ലഭ്യമാക്കി.


തുടർന്ന് ലൈഫ് പദ്ധതിയിലൂടെ 4 ലക്ഷം രൂപ അനുവദിക്കുകയുംസുമനസുകളുടെ പിന്തുണയും ലഭിക്കുകയും ചെയ്തതോടെയാണ് ആറര ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമ്മാണം പൂർത്തിയാക്കിയത്. ഒരു കിടപ്പുമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സിറ്റൗട്ട് എന്നിവ ഉൾപ്പെട്ട വീടിന്റെ നിർമ്മാണം കോൺട്രാക്ടർ അജീഷിൻ്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ചടങ്ങിൽ വെച്ച് കരാറുകാരൻ ഇ.ടി അജീഷ്, അങ്കണവാടി ടീച്ചർ ഷീജ, പ്ലാൻ തയ്യാറാക്കിയ മനോജ് എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. 


വീട് ലഭിച്ചതോടെ വർഷങ്ങളായുള്ള കാത്തിരിപ്പിന്‌ വിരാമമായി വിജയനും ചന്ദ്രികയും സന്തോഷം പ്രകടിപ്പിച്ചു. സ്വന്തമായി വീട്ടിൽ താമസിക്കുമെന്നത് ജീവിതകാല സ്വപ്നമായിരുന്നു. പഞ്ചായത്ത് അതിനുള്ള വഴി തെളിച്ചു എന്നും വിജയൻ പറഞ്ഞു.

Follow us on :

More in Related News