Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2025 11:29 IST
Share News :
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സി.വി. സംജിത്ത് അധികാരമേറ്റു. പഞ്ചായത്ത് പത്താം വാർഡിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ.എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എം. സുധീഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് സംജിത്ത് വിജയം കൈവരിച്ചത്.
ഈ വാർഡിൽ മുൻപ് മെമ്പറായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള നേതാവാണ് സി.വി. സംജിത്ത്. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന, ഓരോ വീട്ടിലേയും അംഗത്തെപ്പോലെ പരിചിതനായ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയാണ് വിജയത്തിൽ നിർണായകമായത്.
രാഷ്ട്രീയ കക്ഷിനോട്ടങ്ങൾക്കപ്പുറം, വികസന പ്രതീക്ഷകളുടെ പേരിലാണ് സംജിത്തിന് വോട്ടുകൾ ലഭിച്ചതെന്നാണ് വിലയിരുത്തൽ. കെ.എസ്.യു വഴി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം നിലവിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻ്റാണ്.
പ്രസിഡൻ്റായി അധികാരമേറ്റ സംജിത്ത് ജനകീയവും വികസനോന്മുഖവുമായ ഭരണമാണ് ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. കുന്ദമംഗലത്തിന്റെ സമഗ്ര വികസനത്തിനായി എല്ലാവരുടെയും സഹകരണം അദ്ദേഹംആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.