Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 16:22 IST
Share News :
തലയോലപ്പറമ്പ്: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയൻ വനിതാ സംഘം വാർഷികവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. കേന്ദ്ര വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. രാസലഹരിക്കെതിരെ വനിതകൾ മുന്നിട്ടിറങ്ങണമെന്നും, രാസ ലഹരി വരും തലമുറകളുടെ നിലനിൽപിന് പോലും ഭീഷണിയാണെന്നും സംഗീതവിശ്വനാഥൻ പ്രസ്താവിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയഅനിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ മുഖ്യ പ്രസംഗം നടത്തി. യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു സംഘടനാ സന്ദേശം നൽകി. വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ലാലി രാമകൃഷ്ണൻ (പ്രസിഡന്റ്), വത്സ മോഹനൻ (വൈസ് പ്രസിഡന്റ്), അമ്പിളി ബിജു (സെക്രട്ടറി), സഞ്ചു മിധേഷ് ( ട്രഷറർ) എന്നിവരെയും കേന്ദ്രസമിതിയിലേക്ക് ധന്യപുരുഷോത്തമൻ, രാജി ദേവരാജൻ, മീരവിജയൻ എന്നിവരെയും സിമിബിനോയി, ടീന ബൈജു, ദീപസുഗുണൻ, മഞ്ജു സുനിൽ, ഗീതവിശ്വൻ എന്നിവരെ കൗൺസിലേയ്ക്കും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ബീനാപ്രകാശൻ, പി. കെ വേണുഗോപാൽ, അഭിലാഷ് രാമൻകുട്ടി, വി കെ.രഘുവരൻ, ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.