Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

14 Apr 2025 12:34 IST

Jithu Vijay

Share News :

പെരിന്തല്‍മണ്ണ : പെരിന്തൽമണ്ണ

ആലിപ്പറമ്പിൽ രണ്ടു പേർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ആലിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം പുത്തൻ വീട്ടില്‍ സുരേഷ്ബാബു (53) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10:30-ഓടെയാണ് സംഭവം. ബന്ധുവും അയല്‍വാസിയുമായ പുത്തൻ വീട്ടില്‍ സത്യനാരായണ(53)നെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തു. 


മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2023-ല്‍ സുരേഷ് ബാബുവും സത്യനാരായണനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘട്ടനത്തില്‍ ബാബുവിന്റെ തലയില്‍ മാരകമായി മുറിവേറ്റിരുന്നു. സുരേഷ് ബാബുവിന്റെ അമ്മയുടെ അമ്മാമന്റെ മകനാണ് പ്രതി സത്യനാരായണൻ.

Follow us on :

More in Related News