Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 20:16 IST
Share News :
ലഹരി വിരുദ്ധ ദിനത്തിൽ കുന്നമംഗലത്ത് വൻ ലഹരി വേട്ട: നാലുപേർ അറസ്റ്റിൽ
കുന്നമംഗലം: കുന്ദമംഗലം പതിമംഗലം ഭാഗത്തു പോലീസ് നടത്തിയ വാഹന പരിശോധനയിൽ 141 ഓളം ഗ്രാം എംഡിഎംഎ യുമായി യുവതി അടക്കം 4 പേർ എസ് ഐ സനീത് സി യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസ് പിടി കൂടി.
അബിൻ പാറമ്മൽ( 29) അർജുൻ ഒളവണ്ണ (24) അരുൺ മണക്കടവ് (19) പാലക്കാട് സ്വദേശി പ്രസീദ (27) എന്നിവരാണ് പോലീസ് പിടികൂടിയത്. പിടികൂടിയ പ്രസീത വിവാഹിതായാണ്
ലോറി ഡ്രൈവർ ആയ അബിൻ പന്തീരങ്കാവ് ഒളവണ്ണ പ്രദേശങ്ങളിൽ എംഡിഎം എ വിൽപ്പന നടത്തുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു . ഇവർ mdma വാങ്ങിക്കുവാൻ പോയ വാഹനം കർണാടകയിൽ വെച്ച് അപകടത്തിൽ പെടുകയും വാഹനം അവിടെ നിർത്തി പകരം നാട്ടിലുള്ള സുഹൃത്തിന്റെ ഇന്നോവ കാർവരുത്തി ബാംഗ്ലൂരിൽ പോയി എംഡി എം എ വാങ്ങി വരുന്ന വഴി അപകടത്തിൽപ്പെട്ട കാർ കെട്ടിവലിച്ച് കൊണ്ടുവരുന്ന വഴി പതിമംഗലം ഭാഗത്ത് നിന്നാണ് കുന്ദമംഗലം പോലീസ് പിടി കൂടിയത്. ഇന്ന് ലഹരി വിരുദ്ധ ദിനമായതിനാൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസമായി പോലീസ് വ്യാപകമായ പരിശോധനയാണ് നടത്തിവരുന്നത് ഇന്നലെ 14 ഗ്രാമോളം ബ്രൗൺ ഷുഗറുമായി ഫറോഖ് ഭാഗത്ത് നിന്ന് ഒരാളെ ഫറോഖ് പോലീസ് പിടി കൂടിയിരുന്നു.
പിടി കൂടിയ മയക്ക്മരുന്ന് എവിടെ നിന്ന് കൊണ്ട് വന്നു എന്നു ആർക്കെല്ലാമാണ് ഇത് നൽകുന്നതെന്നു വിശദമായ ക്കന്വേഷണം നടത്തേണ്ടതുണ്ടെന്നും പിടി കൂടിയ മയക്ക്മരുന്നിന് വിപണിയിൽ പത്ത് ലക്ഷത്തോളം വില വരുമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ട്ടർ ശ്രീകുമാർ എസ് പറഞ്ഞു .
എസ് ഐ സന്തോഷ് കുമാർ ജി,എസ് സിപിഒ മാരായ മനോജ് ,വി ശോബ് ലാൽ വനിത സി പി ഒ നിഗില സി,ഡൻസാഫ് എസ് ഐ മനോജ് ഇളയിടത്ത് Scpo അഖിലേഷ് കെ cpo മാരായ ജിനേഷ് ചൂലൂർ, സുനോജ് കെ,സരുൺകുമാർ പി കെ , ശ്രീശാന്ത് എൻ കെ , ഷിനോജ് മംഗലശ്ശേരി,അതുൽ, അഭിജിത്ത് ,ദിനീഷ് പി കെ , മുഹമ്മദ് മഷൂർ കെ എം. എന്നിവരാണ് അന്വേഷണ സംഗത്തിൽ ഉണ്ടായിരുന്നത്
Follow us on :
Tags:
More in Related News
Please select your location.