Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 19:41 IST
Share News :
കുന്ദമംഗലം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വാർഡ് വിഭജനം അശാസ്ത്രീയമാണെന്നാരോപിച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി ആശാസ്ത്രീയമായും രാഷ്ട്രീയതാൽപര്യത്തോടെ കൂടിയുമാണ് ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് വിഭജനം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു. ഇക്കാര്യം പരിശോധിക്കുവാനും ആവശ്യമായ തിരുത്തൽ വരുത്താനും നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി ഷൈപു സമരം ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം ഈ വിനോദ് കുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ ശ്രീധരൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ ഏരിയ കമ്മിറ്റി അംഗമായ ടി കെ മുരളീധരൻ, എം.എം സുധീഷ് കുമാർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.