Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മടിയത്തറ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ 125-ാമത് വാർഷികാഘോഷത്തിന് തുടക്കം.

25 Jan 2025 15:08 IST

santhosh sharma.v

Share News :

വൈക്കം: അനശ്വരനായ പി.കൃഷ്ണപിള്ള അറിവിന്റെ ആദ്യക്ഷരംകുറിച്ച വൈക്കം മടിയത്തറ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് സർക്കാരിൻ്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ പറഞ്ഞു. പി. കൃഷ്ണപിള്ളയുടെ പേരിലുള്ള മടി യത്തറ വെസ്റ്റ് ഹയർ സെക്കനഡറി സ്കൂളിന്റെ പെരുമ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൂർവവിദ്യാർ ഥികളുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന 125-ാമത് വാർഷികാ ഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് അധ്യക്ഷതവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. പി.വിനോദ്, കൺവീനർ ബിജു വി.കണ്ണേഴൻ, പി.ടി.എ. പ്രസിഡന്റ് സി.ജി.വിനോദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. ജി. ജ്യോതിമോൾ, പ്രഥമാധ്യാപിക ആർ.ശ്രീദേവി, നഗരസഭ വൈസ് ചെയർമാൻ പി.ടി.സുബാഷ്, കൗൺസിലർമാരായ എസ്. ഹരിദാസൻ നായർ, , ലേഖ ശ്രീകുമാർ, ബി.രാജശേഖരൻ, അശോകൻ വെള്ളവേലി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക്ക് തുടങ്ങിയവർ പ്രസംഗിച്ചു. പൂർവവിദ്യാർഥികൾ, അധ്യാപർ, രക്ഷകർത്താക്കൾ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News