Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളിനും വൈസ് പ്രിൻസിപ്പാളിനും സസ്പെൻഷൻ

07 Jan 2025 15:04 IST

Shafeek cn

Share News :

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാം, വൈസ് പ്രിന്‍സിപ്പല്‍ സജി ജോസഫ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ മുന്‍പ് സ്ഥലം മാറ്റിയിരുന്നു.


ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവന്റെ മരണത്തില്‍ പ്രിന്‍സിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന കുടുംബം ആരോപിച്ചിരുന്നു. ആരോഗ്യ സര്‍വകലാശാലയുടെ അന്വേഷണസമിതി ഇത് പരിശോധിച്ചിരുന്നു .സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ ആയിരുന്ന അബ്ദുല്‍സലാം ,വൈസ് പ്രിന്‍സിപ്പല്‍ സജി ജോസഫ് എന്നിവരെ സര്‍വകലാശാല ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തത്.


നേരത്തെ പ്രിന്‍സിപ്പലിനെ ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു ,അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ സജി ജോസഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യമുണ്ട്. വൈസ് പ്രിന്‍സിപ്പലിനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ പരിശോധിച്ചു വരികയാണെന്നാണ് അന്വേഷണ ചുമതലയുള്ള പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ പ്രതികരണം.


Follow us on :

More in Related News