Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത 66 പാലങ്ങളുടെ പരിശോധന നടത്തി

17 May 2024 19:10 IST

Anvar Kaitharam

Share News :

ദേശീയപാത 66 പാലങ്ങളുടെ പരിശോധന നടത്തി 


പറവൂർ: നാഷണൽ ഹൈവേ 66 ൽ പുതിയതായി നിർമ്മിക്കുന്ന കുര്യാപ്പിള്ളിയിലെ രണ്ട് പാലങ്ങൾ പറവൂർ പാലം, ചെറിയപ്പിള്ളി പാലം എന്നിവ മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ഓറിയൻ്റൽ കമ്പനി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് സ്ഥല പരിശോധന നടത്തി. പാലങ്ങൾക്ക് ഉയരം കുറവെന്ന പരാതിയെ തുടർന്ന് പ്രതിപക്ഷ നേതാവിൻ്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ഉദ്യോഗസ്ഥ തലയോഗം ചേർന്നിരുന്നു. 

ഈ യോഗ തീരുമാനമനുസരിച്ചാണ് പരിശോധന നടന്നത്. സംസ്ഥാന സർക്കാരിൻ്റെ നിലവിലുള്ള നിയമപ്രകാരമുള്ള ഉയരത്തിലല്ല പാലം നിർമ്മിച്ചിരിക്കുന്നതെന്ന് ഓറിയൻ്റൽ കമ്പനി ഉദ്യോഗസ്ഥരെ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബോധ്യപ്പെടുത്തി കൊടുത്തു. അടുത്ത ദിവസം തന്നെ ഇതിൻ്റെ വിശദമായ റിപ്പോർട്ട് ജില്ലാകളക്ടർക്ക് നൽകുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥല പരിശോധനയിൽ പങ്കെടുത്തില്ല. നാഷണൽ ഹൈവേ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം മാത്രമെ ഓറിയൻ്റൽ കമ്പനിക്ക് തുടർനപടികൾ സ്വീകരിക്കുവാൻ കഴിയൂ എന്ന് അവർ അറിയിച്ചു. വരുന്ന ചൊവ്വാഴ്ച നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് വരാപ്പുഴ മുതൽ മൂത്തകുന്നം വരെ സംയുക്ത സ്ഥലപരിശോധന നടത്തുമെന്നും അതിൽ നാഷണൽ ഹൈവേ 66 ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഓറിയൻ്റൽ കമ്പനി ഉദ്യോഗസ്ഥർ, മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, വടക്കെക്കര, ചിറ്റാറുകര, പറവൂർ നഗരസഭ ജനപ്രതിനിധികൾ സക്രട്ടറിമാർ പൊതു പ്രവർത്തകർ സംബന്ധിച്ചു. 

Follow us on :

Tags:

More in Related News