Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്ന് കൈവശം വച്ച കേസിൽ യുവാവിനെ ശിക്ഷിച്ചു

16 Aug 2024 18:25 IST

Anvar Kaitharam

Share News :

മയക്കുമരുന്ന് കൈവശം വച്ച കേസിൽ യുവാവിനെ ശിക്ഷിച്ചു


പറവൂർ: മയക്കുമരുന്ന് കൈവശം വച്ച കേസിൽ യുവാവിനെ ശിക്ഷിച്ചു.

തൃക്കാക്കര കെന്നഡിമുക്ക് ചൂരേപ്പറമ്പിൽ ജോമോൻ സേവ്യറിനെയാണ് (32) മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. പറവൂർ അഡീഷണൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി സി മുജീബ് റഹ്മാന്റെ താണ് വിധി.

2018 നവംബർ 11 ന് കാക്കനാട് ഐഎംജി കവലയിലുള്ള കെഎസ്ആർടിസിയുടെ ഒഴിഞ്ഞ പറമ്പിൽ വച്ച് 1.250 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ തൃക്കാക്കര പൊലീസിൻ്റെ പിടിയിലായത്. എസ്ഐ കെ കെ ഷെബാബ് അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് എസ്ഐ എ എൻ ഷാജുവാണ്.

Follow us on :

More in Related News