Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 14:00 IST
Share News :
മലപ്പുറം : മലപ്പുറത്ത് ദേശിയപാത തകർന്നതിൽ പ്രതിഷേധിച്ച് നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം കോഹിനൂരിലെ നിർമ്മാണ കമ്പനി ഓഫീസായ കെ എൻ ആർസിയിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. അതിനിടെ, അബിൻ വർക്കിയെയും മുഴുവൻ പ്രവർത്തകരേയും ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യമന്ത്രിയുടെ പരിപാടി മലപ്പുറത്ത് നടക്കുന്നതിനാല്‍ കൂടുതല്‍ പോലീസും അവിടെയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൂടുതല്‍ എത്തിയതിനാല്‍ ഇരു കൂട്ടരും തമ്മില്‍ സംഘർമുണ്ടായി. സംഘർഷം ആദ്യഘട്ടത്തില്‍ തടയാൻ പോലീസിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഓഫീസിലേക്ക് കയറാൻ ശ്രമിച്ചത്. സ്ഥലത്ത് ബാരിക്കേഡും ഉണ്ടായിരുന്നില്ല. ഇത് പ്രവർത്തകരെ ഓഫീസിനുള്ളിലേക്ക് കയറാൻ സഹായിച്ചു. തുടർന്ന് കൂടുതല്‍ പോലീസ് എത്തി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധം ഇവിടെ അവസാനിപ്പിക്കുന്നില്ലെന്നും തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.