Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൈനികരുടെയും വിമുക്തഭടന്മാരുടെയും ക്ഷേമ പ്രവർത്തനം അട്ടിമറിക്കരുത് .

23 Aug 2024 15:09 IST

PALLIKKARA

Share News :



മലപ്പുറം :

 രാജ്യം കാത്ത് സൂക്ഷിക്കുന്ന സൈനികൻ 17 - 18 വയസ്സിൽ സൈന്യത്തിൽ ചേരുമ്പോൾ ഓപ്പറേഷൻ സമയത്ത് അപകടങ്ങൾ സംഭവിക്കുകയും വീരമൃത്യുവരിക്കുകയും ചെയ്യുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ അവരുടെ ആശ്രിതരായ വിധവകളെഅധികം താമസിക്കാതെ തന്നെ അർഹിക്കുന്ന യോഗ്യതക്കനുസരിച്ച് പുനരധിവാസം നൽകി വരുന്നുണ്ട്. എന്നാൽ കേരളത്തിൽ മാറിമാറി വരുന്ന സർക്കാർ സമയാസമയത്ത് ആശ്രിത നിയമനം നടപ്പിലാക്കുന്ന പ്രവണത ഇല്ലാതാക്കുകയും താമസം വരുത്തുകയും ചെയ്യുന്നുണ്ട്. ഇതര സംസ്ഥാന ഗവൺമെന്റുകൾ മാതൃകാപരമായി ആശ്രിതർക്ക് എത്രയും പെട്ടെന്ന് പാരിതോഷികവും ജോലിയും നൽകി വരുന്നുണ്ട്. കേരളത്തിൽ മാത്രം വിമുക്തഭടൻമാരെ നിയമനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലെ സംവരണങ്ങൾ നടപ്പിലാക്കുന്നില്ല. മേൽ വിഷയങ്ങളിൽ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും  മലപ്പുറം ജില്ല സർവീസ്മാൻ ആൻഡ് എക്സ് സർവ്വീസ് മെൻ കോപ്പറേറ്റീവ് സൊസൈറ്റി യോഗം പ്രമേയം പാസാക്കി. ഭരണസമിതിയുടെ പുതിയ പ്രസിഡൻ്റായി വെലായുധൻ പി വള്ളിക്കുന്നിനെ ഭരണസമിതി യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.  യോഗത്തിൽ വൈസ് പ്രസിഡണ്ട് പ്രസന്ന മോഹൻദാസ്, ഡയറക്ടർമാരായ മജീദ് നെല്ലിക്കുത്ത്, എപി സുധീശൻ വള്ളിക്കുന്ന്, സൊസൈറ്റി മുൻ പ്രസിഡണ്ട് മോഹൻദാസ് മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു .

Follow us on :

More in Related News