Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'റിയാദ് ഡയസ്പോറ' റിയാദ് റീ-യൂണിയൻ ഇന്ന് കടവ് റിസോർട്ടിൽ

17 Aug 2024 08:09 IST

- Enlight Media

Share News :

കോഴിക്കോട്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ച മലയാളികളുടെ കൂട്ടായ്‌മയായ 'റിയാദ് ഡയസ്പോറ' സംഘടിപ്പിക്കുന്ന 'റിയാദ് റൂട്ട് സ് റി-യൂണിയൻ' ആഗോള സംഗമം ആഗസ്റ്റ് ഇന്ന് (ശനി) കോഴിക്കോട് റാവിസ് കടവ് റിസോട്ടിൽ നടക്കും

രാഷ്ട്രീയ, സാമുദായിക, വർണ്ണ, വർഗ്ഗ, വ്യത്യാസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസി എന്ന ഒറ്റ മാനദണ്ഡത്തിലുള്ള സംഘടനയുടെ പ്രഥമ റീ യൂണിയനാണിത്. പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

എം.പി അബ്‌ദുസ്സമദ് സമദാനി എം.പി, എം.കെ മുനീർ എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാകും.

തൊഴിൽ പ്രവാസം ആരംഭിച്ച കാലം മുതൽ ഇന്ന് വരെ റിയാദ് പ്രവാസി സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ അടയാളപ്പെടുത്തിയവർ യാളപ്പെടുത്തിയവർ ലോകത്തിൻ്റെ വിവിധ കോണുകളിൽ ചിതറിക്കിടക്കുകയാണ് അവരെയെല്ലാം സൗഹൃദത്തിന്റെ വിശാലമായ കുടക്കീഴിത് കൊണ്ട് വരികയാണ് സംഗമം ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഷക്കീബ് കൊളക്കാടൻ പറഞ്ഞു.

വ്യത്യസ്ത രാഷ്ട്രീയ, പൊതു സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും, രാജ്യത്തിനെ വിവിധ നഗരങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുമ്പോഴും ഏറെക്കാലം ചിലവിട്ട റിയാദ് എല്ലാവർക്കും വൈകാരികമായ അനുഭവമാണ്. അതു പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് റിയാദ് ഡയസ്പോറയുടേതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

ജനറൽ കൺവീനർ നാസർ കാരന്തൂർ, ചീഫ് കോഡിനേറ്റർ നൗഫൽ പാലക്കാടൻ, ഈവന്റ് കോഡിനേറ്റർ ഉബൈദ് എടവണ്ണ സൗദി കോഡിനേറ്റർ ഷാജി ആലപ്പുഴ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News