Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഴന്തോട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

24 Dec 2024 20:40 IST

Anvar Kaitharam

Share News :

പഴന്തോട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു


പറവൂർ: കൊടുവഴങ്ങ ആരംഭിച്ച പഴന്തോട് ഫെസ്റ്റ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

പഴന്തോട്ടിൽ ടൂറിസം വകുപ്പ് മ്യൂസിക്കൽ ഫൗണ്ടൻ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ പഴന്തോടിന്റെ ചിത്രം മാറുമെന്നും മന്ത്രി പറഞ്ഞു. പഴന്തോട്ടിൽ സോളാർ ലൈറ്റ് സ്ഥാപിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി പി രാജീവ്‌ പറഞ്ഞു. ഇവിടേക്കുള്ള റോഡ് വീതി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, എം ആര്‍ രാധാകൃഷ്ണന്‍, ലതാ പുരുഷന്‍, കെ വി രവീന്ദ്രന്‍, യേശുദാസ് പറപ്പിളളി, കെ ആര്‍ രാമചന്ദ്രന്‍, സി പി പ്രതീഷ്, ടി പി പ്രദീപ് എന്നിവര്‍ സംസാരിച്ചു. പഴന്തോട് ഫെസ്റ്റിനായി ഒരുക്കിയ നക്ഷത്രതടാകം മന്ത്രി പി എ മുഹമ്മദ് റിയാസ് സ്വിച്ച് ഓണ്‍ നടത്തി. തുടര്‍ന്ന് കലാസന്ധ്യയും നടത്തി. 29 വരെയാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും വിവിധ പരിപാടികളോടെ കലാസന്ധ്യയുമുണ്ടാകും. വിവിധ തരത്തിലുള്ള സ്റ്റാളുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Follow us on :

More in Related News