Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 10:56 IST
Share News :
മുക്കം: രോഗിയായ സുഹൃത്തിെൻ്റെ ജേഷ്ടനെയും കൊണ്ട് ആശുപത്രിയിൽ വന്ന യുവാവ് ആശുപത്രി വളപ്പിലെ കാൻ്റിനിൽ നിന്ന് വൈദ്യുത ഷോ ക്കേറ്റ് മരിച്ചു. തിരുവമ്പാടി ചവ ലപ്പാറ സ്വദേശി അബിൻ ബിനു (27) മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി കരിങ്കുറ്റിയിൽ പ്രവർത്തിക്കുന്ന സെ ൻ്റ് ജോസഫ് ആശുപത്രിയിലെ ചായയും ചെറിയ കടികളും വിൽപ്പന നടക്കുന്ന കാൻ്റി നിൽനിന്നാണ് അപകടം സംഭവിച്ചതായി പറയുന്നത്. വ്യാഴാഴ്ച്ച രാത്രി 10.30 നാണ് സംഭവം. അബിൻ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. ഹൃദയഘാത മൂലമായിരിക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഉടനെ തന്നെ ആദ്യം ഇതേ ആശുപത്രിയിലും, തുടർന്ന് മണാശ്ശേരി കെ. എം സി ടി മെഡിക്കൽ കോളേജ് ആശുപതിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതേദ്ദേഹം മോർച്ചറിയിലേക്ക് മാറ്റി. വൈദ്യുത ഘാത മേറ്റതാണോ? ഹൃദയഘാതമാണോ? എന്നത് പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായതിന് ശേഷമെ അറിയാൻ സാധിക്കുകയുള്ളു.. സെൻ്റ്
ജോസഫ് ആശുപത്രിയിലെ സി.സി. ടി വി ക്യാമറകളും പരിശോധിക്കേണ്ടി വരും. ഇക്കാര്യ പരിശോധിക്കാൻ അധികൃതർസമ്മതിച്ചില്ലെന്നാണ് അറിയുന്നത്. വൈദ്യുത വയറിൽ നിന്നാണ് ഷോക്കേറ്റതായും പരാതി ഉയർന്ന സാഹര്യത്തിൽ സുരക്ഷ സംവിധാനത്തിൻ്റെ കാര്യക്ഷമതയും അധികൃതർ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അപകട സംഭവത്തിൽ തിരുവമ്പാടി പോലീസ്സ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചിത്രം : മരിച്ച അബിൻ ബിനു
Follow us on :
Tags:
More in Related News
Please select your location.