Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഷ്ടമുടിക്കായലിലെ വിസ്മയതുരുത്തായ സാമ്പ്രാണി കോടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.

18 Jul 2024 15:34 IST

R mohandas

Share News :


കൊല്ലം: അഷ്ടമുടിക്കായലിലെ വിസ്മയതുരുത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് .. കൊല്ലം ജില്ലയിൽ പ്രാക്കുളത്ത് അഷ്ടമുടിക്കായലിന്റെ മധ്യഭാഗത്തായി സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ചെറുദ്വീപ്‌ ആണ് സാംമ്പ്രാണിക്കോടി ഐലന്റ്, സഞ്ചാരികൾക്ക് മനോഹരമായ ഈ ദ്വീപിൽ മുട്ടോളം വെള്ളത്തിൽ നടന്ന് കാഴ്ചകൾ കാണുന്നതിനോടപ്പം തന്നെ ദ്വീപിന്റെ പാരിസ്ഥിതിക സംവിധാനം പര്യവേക്ഷണം ചെയ്യാനും സാധിക്കും. "അഷ്ടമുടി കായലിന്റെ രാജ്ഞി" എന്നാണ് ഈ മനോഹരമായ ദ്വീപ് അറിയപ്പെടുന്നത്.

ഈ ദ്വീപിലേക്കു പ്രാക്കുളം മണലിൽ ബോട്ട് ക്ലബ്ബിൽ നിന്നും എല്ലാ ദിവസവും ബോട്ട് യാത്ര നടത്തുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 8 മണിക്ക് ഇത് തുറക്കും, ദ്വീപിലേക്കുള്ള അവസാന ബോട്ട് സർവീസ് വൈകുന്നേരം 4.55 നാണ്. വൈകുന്നേരം 5.45 വരെ സഞ്ചാരികൾക്ക് ദ്വീപിൽ തങ്ങാം, അതിനുശേഷം നിങ്ങൾക്ക് മണലിൽ ബോട്ടിംഗ് സെന്ററിൽ തിരിച്ചെത്തി സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാം.

ദ്വീപ് സന്ദർശനത്തിനായി മണലിൽ ബോട്ടിംഗ് സർവീസ്  ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, ജെറ്റ്‌സ്‌കി എന്നിങ്ങനെ വിവിധ തരം ബോട്ടുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ബോട്ടുകൾ തിരഞ്ഞെടുക്കാം. കൂടാതെ, വിശാലമായ കാർ പാർക്കിംഗ്, ഡ്രസ്സിംഗ് റൂമുകൾ, വാഷ്റൂമുകൾ, ഇവന്റ് ഹാൾ, കുട്ടികളുടെ പാർക്ക് എന്നിവയുമുണ്ട്

സാംബ്രാണിക്കോടി ദ്വീപ് സന്ദർശനത്തോടൊപ്പം നിങ്ങൾക്ക് 30 മിനിറ്റ് ബോട്ടിംഗും ആസ്വദിക്കാം. ഒരാൾക്ക് 100 രൂപ ഈടാക്കുന്നു, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. മണലിൽ ബോട്ടിംഗ് സെന്റർ വിവിധ ബോട്ടിംഗ് ടൂർ പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു, മൺറോ ദ്വീപ്, അഴീക്കൽ പാലം, അഷ്ടമുടി ദർശനം തുടങ്ങി അഷ്ടമുടിക്കായലിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഡെയിലി ആന്റ് മണിക്കൂർ ബോട്ടിംഗും വിവിധ പാക്കേജുകളും നൽകുന്നു. വിവിധ ബോട്ടിംഗ് ടൂർ പാക്കേജുകളുടെ പ്രശസ്തമായ കേന്ദ്രമാണ് മണലിൽ ബോട്ടിംഗ് സെന്റർ. പ്രാക്കുളം വലിയമാടം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് അവിടെ നിന്ന് 100 മീറ്റർ മാത്രമേ ദൂരമുള്ളൂ.


Follow us on :

More in Related News