Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2025 19:54 IST
Share News :
കുന്ദമംഗലം: കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ഏപ്രിൽ 16 ന് കോഴിക്കോട് മുസ് ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധ മഹാറാലി വിജയിപ്പിക്കാൻ മുസ് ലിം ലീഗ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുസ് ലിം ലീഗ് നേതാവ് ഖാലിദ് കിളിമുണ്ട ആവശ്യപ്പെട്ടു. . റാലി വൻ വിജയമാക്കാൻ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മറ്റി വിളിച്ചു ചേർത്ത വർക്കിംഗ്കമ്മറ്റി അംഗങ്ങളുടെയും പോഷക സംഘടനാ ഭാരവാഹി കളുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രസിഡൻ്റ് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി , ഖമറുദ്ധീൻ എരഞ്ഞോളി , എം. ബാബുമോൻ , സി. അബ്ദുൽ ഗഫൂർ , സി.പി. ശിഹാബ് , കെ. ബഷീർ മാസ്റ്റർ , ഷറഫുദ്ധീൻ എരഞ്ഞോളി , കെ.കെ. ഷമീൽ കെ.പി. സൈഫുദ്ധീൻ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.