Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി പള്ളിപ്പടിയിൽ പുഴയരികിലെ കരയിടിഞ്ഞ് മരങ്ങൾ കടപുഴകി

31 Jul 2024 17:21 IST

Jithu Vijay

Share News :



തിരൂരങ്ങാടി: കടലുണ്ടിപ്പുഴയുടെ കൈവഴിയായി ഒഴുകുന്ന കീരനല്ലൂർ പുഴയുടെ പള്ളിപ്പടി ഭാഗത്ത് കൊവുമ്മൽ കടവിനോട് ചേർന്നാണ് വ്യാപക കരയിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ പുഴയോട് ചേർന്നുള്ള നാലു മരങ്ങളും തെങ്ങും നിലംപ്പത്തിക്കുകയായിരുന്നു.



സൈതലവി തയ്യിൽ എന്ന മുത്തുവിൻ്റെ വീടിന് തൊട്ടടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഈ വീടും വീട്ടുകാരും അപകട ഭീഷണിയിലാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുള്ള സാധ്യത ഉള്ളതായി നാട്ടുകാർ പറയുന്നു. മുൻവർഷങ്ങളിലും കരയടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഇറിഗേഷൻ വകുപ്പിന് പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ല എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

Follow us on :

More in Related News