Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും കാണാതായ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി.

08 Oct 2024 16:27 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചേർത്തലയിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ തലയോലപ്പറമ്പ് സ്വദേശിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. തലയോലപ്പറമ്പ് സിലോൺ കവല ചിറയിൽ വീട്ടിൽ സുധീഷ് (38) നെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്. പമ്പ, മുക്കുഴി ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് സുധീഷ്.തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും കാറെടുത്ത് ചേർത്തലക്ക് പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി ബന്ധുക്കൾ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഫാക്കിയ നിലയിലായിരുന്നു.തുടർന്ന്

ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് ദിവസമായി അവധിയിലായിരുന്നു ഇയാൾ. തുടർന്ന് ത തലയോലപ്പറമ്പ് പോലീസ് നടത്തിയ അന്വോഷണത്തിലാണ് ഇയാൾ കോയമ്പത്തൂരുണ്ടെന്ന് കണ്ടെത്തിയത്. സ്ഥലത്തെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Follow us on :

More in Related News