Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 18:25 IST
Share News :
താനൂര്‍ : താനൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകള്‍ ന്യൂനപക്ഷക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്നും തുക വകയിരുത്തിയാണ് റോഡ് നിര്‍മ്മാണം നടന്നത്.
എട്ട് ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച പനമ്പാലം കുഞ്ഞു ഹാജി റോഡ്, 15 ലക്ഷം വകയിരുത്തി നിര്‍മ്മിച്ച ഹാജി ബസാര്‍-മണ്ണത്തുംപടി കുഞ്ഞുറുക്ക് റോഡ്, എട്ട് ലക്ഷം വകയിരുത്തി നിര്‍മ്മിച്ച പറപ്പൂത്തടം മണ്ണാത്തിപ്പാറ പാത്ത് വേ, 20 ലക്ഷം വകയിരുത്തി നിര്‍മ്മിച്ച റാഹത്ത് നഗര്‍-കവര്‍ക്കുളം റോഡ്, 2.5 ലക്ഷം വകയിരുത്തി നിര്‍മ്മിച്ച പാറമ്മല്‍ കവളത്തറ കുഞ്ഞുറുക്ക് റോഡ്, ഒന്‍പത് ലക്ഷം വകയിരുത്തി നിര്‍മ്മിച്ച ഇ.എം.എസ് റോഡ്, 4.5 ലക്ഷം വകയിരുത്തി നിര്‍മ്മിച്ച കണ്ടംകുളം തയ്യില്‍ റോഡ്, 10 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച ആലുംകുണ്ട്-കള്ളിക്കലാല്‍ റോഡ് എന്നിവ മന്ത്രി നാടിന് സമര്‍പ്പിച്ചു.
ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി നാസര്‍, മെമ്പര്‍ റഫീഖ്, മുന്‍ മെമ്പര്‍ മുനീറുന്നീസ, സാമൂഹ്യരംഗത്തെ പ്രമുഖര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.