Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 15:19 IST
Share News :
തലയോലപ്പറമ്പ്: വടയാർ ചക്കാല ഭാഗത്ത് തീരം ഇടിഞ്ഞതിനെ തുടർന്ന് മൂവാറ്റുപുഴയാർ കരകവിഞ്ഞെഴുകുമെന്ന ഭീതിയിൽ പ്രദേശവാസികൾ. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മൂന്ന് മാസം മുൻപ്ആറ്റുതീരത്തെ മൺതിട്ട പൊളിച്ചതാണ് തീരം ഇടിയാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. വടയാർ ഇളങ്കാവ് - എഴുമാന്തുരുത്ത് പൊതുമരാമത്ത് വകുപ്പ് റോഡിൽ ചക്കാല ഭാഗത്താണ് തീരം ഇടിഞ്ഞ് പുഴ കരകവിഞ്ഞെഴുകുന്ന ഭീതിയിൽ നിൽക്കുന്നത്.
കെ എസ് ടി പി നിർമ്മിക്കുന്ന വടയാർ - ചന്തപ്പാലം, മുളക്കുളം റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മൂവാറ്റുപുഴയാറിൻ്റെ കൈവഴിയായ കരിയാറിൻ്റെ ചക്കാല ഭാഗത്തെ ആറ്റുതീരത്ത് മൺതിട്ട പോളിച്ചതാണ് തീരം ഇടിഞ്ഞ് അപകട ഭീഷണിയാകാൻ കാരണം. ചക്കാല കോളനി, സ്രായിൽ ഭാഗം, മഞ്ഞിപ്പുഴ, തുരുത്തി ഭാഗം തുടങ്ങി 500 ഓളം വീടുകൾ ആറ്റുതീരം അപകടകരമാംവിധം ഇടിഞ്ഞതിനെ തുടർന്ന് ഭീതിയിലായത്. ഏത് നിമിഷവും റോഡ് ഉൾപ്പടെ പുഴ കവർന്ന് പ്രദേശം വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ശക്തമായ മഴയ്ക്ക് ശമനം ഉണ്ടെന്ന ആശ്വാസം ഉണ്ടെങ്കിലും മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ വില്ലേജ് ഓഫിസർ മോളിഡാനിയേൽ ജനപ്രതിനിധികളായ ലിസമ്മ ജോസഫ്, കെ.ആശിഷ്, സേതുലക്ഷ്മി തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് കെ എസ് ടി പി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഈ ഭാഗത്ത് തിട്ട മണ്ണിട്ട് ബലപ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണം ഏറ്റെടുത്ത കൺസ്ട്രക്ഷൻ കമ്പനി നിർമ്മാണ പ്രവർത്തനം നിർത്തിപ്പോയതിനാൽ മറ്റാരെയെങ്കിലും ഏർപ്പെടുത്തി ഉടൻ അപകടാവസ്ഥ ഒഴിവാക്കുമെന്ന് കെ.എസ്. ടി. പി ഏ.ഇ ഷൈബി എം.ജെ ഉറപ്പ് നൽകി. ആറ്റുതീരം സുരക്ഷിതമാക്കാൻ അധികൃതർ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.