Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 21:21 IST
Share News :
കുന്ദമംഗലം: സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. പരിയങ്ങാട് എസ് വളവ് ആറ്റുപുറത്ത് ജയരാജൻ്റെ മകൻ ബിജിൻ രാജ് (41) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെ വെസ്റ്റ് മണാശ്ശേരിയിൽ വെച്ചാണ് അപകടം. പലഹാരം വിതരണം നടത്തുന്ന ഇദ്ദേഹം കെ.എം.സി.ടി ആശുപത്രിയിലേക്ക് പലഹാര വിതരണത്തിനായി പോകുമ്പോൾ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കെ.എം.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മാതാവ്: ബീന. സഹോദരങ്ങൾ: ജിജിൻ രാജ് , ഷിജിൻ രാജ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Follow us on :
More in Related News
Please select your location.